Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Action needed against quarry on surplus land: CPM

Malappuram

മി​ച്ച​ഭൂ​മി​യി​ലെ ക്വാ​റി​ക്കെ​തി​രേ ന​ട​പ​ടി വേ​ണം: സി​പി​എം

മേ​ലാ​റ്റൂ​ർ: ഒ​ലി​പ്പു​ഴ​യി​ലെ മി​ച്ച​ഭൂ​മി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ക്വാ​റി​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സി​പി​എം മേ​ലാ​റ്റൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഒ​രു വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​ക്ക് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​ട്ടും പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ ദി​വ​സം ഡി​വൈ​എ​ഫ്ഐ ഇ​ട​പെ​ട്ടാ​ണ് ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്പി​ച്ച​ത്. ത​ർ​ക്കഭൂ​മി​യി​ൽ നി​യ​മാ​നു​സൃ​ത​മാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തെ​യാ​ണ് ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം. ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെച്ചൊ​ല്ലി ലാ​ൻ​ഡ് ബോ​ർ​ഡി​ൽ കേ​സ് ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൗ​ന സ​മ്മ​ത്തോ​ടെ​യാ​ണ് ഈ ​പ്ര​വൃ​ത്തി​യെ​ന്നും സി​പി​എം ആ​രോ​പി​ച്ചു. പ്ര​ദേ​ശ​ത്തെ നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര​ണം വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നാ​ൽ നാ​ട്ടു​കാ​ർ​ക്കൊ​പ്പം വ​ർ​ഗ​ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളെ ചേ​ർ​ത്ത് സ​മ​രം ന​ട​ത്തും. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി 29ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് മേ​ലാ​റ്റൂ​ർ ടൗ​ണി​ൽ ഡി​വൈ​എ​ഫ്ഐ, ക​ർ​ഷ​കസം​ഘം, മ​റ്റ് വ​ർ​ഗ​ബ​ഹു​ജ​ന സം​ഘ​ട​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ പൊ​തു​യോ​ഗം ന​ട​ത്തു​മെ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം വി.​കെ. റൗ​ഫ്, മേ​ലാ​റ്റൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ. ​സു​ഗു​ണ​പ്ര​കാ​ശ്, വി.​ഇ. ശ​ശി​ധ​ര​ൻ, കെ.​കെ. സി​ദീ​ഖ്, ഡി​വൈ​എ​ഫ്ഐ മേ​ഖ​ല സെ​ക്ര​ട്ട​റി കെ.​എ​ച്ച്. ഹേ​മ​ന്ത്, പ്ര​സി​ഡ​ന്‍റ് എ​സ്.​പി. ശ​ര​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up