Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Bumper Ticket

Malappuram

ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ ബം​ബ​ർ ടി​ക്ക​റ്റ് പ്ര​കാ​ശ​നം

മ​ല​പ്പു​റം: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ ബം​ബ​ർ ടി​ക്ക​റ്റി​ന്‍റെ ജി​ല്ലാ​ത​ല പ്ര​കാ​ശ​നം ക​ള​ക്‌ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ പി.​കെ. അ​സ്‌ലു ​മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

25 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​ന​മാ​യി ഒ​രു കോ​ടി രൂ​പ വീ​തം 24 പേ​ർ​ക്കും മൂ​ന്നാം സ​മ്മാ​ന​മാ​യി 10 ല​ക്ഷം രൂ​പ വീ​തം 24 പേ​ർ​ക്കും നാ​ലാം സ​മ്മാ​ന​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം 24 പേ​ർ​ക്കും അ​ഞ്ചാം സ​മ്മാ​ന​മാ​യി ഒ​രു ല​ക്ഷം രൂ​പ വീ​തം 108 പേ​ർ​ക്കും ന​ൽ​കും. 500 മു​ത​ൽ 5,000 രൂ​പ വ​രെ​യു​ള്ള സ​മ്മാ​ന​ങ്ങ​ളു​ൾ​പ്പെ​ടെ ആ​കെ 7,66,992 സ​മ്മാ​ന​ങ്ങ​ളാ​ണു​ള്ള​ത്. ജി​ല്ലാ ഓ​ഫി​സു​ക​ളി​ൽ ഇ​ന്നു മു​ത​ൽ ടി​ക്ക​റ്റ് വി​ൽ​പ്പ​ന ആ​രം​ഭി​ക്കും. 2027 ഫെ​ബ്രു​വ​രി ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ക്കു​ക.

ഓ​ണം ബം​ബ​ർ ടി​ക്ക​റ്റി​ന്‍റെ സ​മ്മാ​ന​ത്തു​ക 30 കോ​ടി രൂ​പ​യാ​യി​രു​ന്നു. അ​ച്ച​ടി​ച്ച 90 ല​ക്ഷം ഓ​ണം ബം​ബ​ർ ടി​ക്ക​റ്റു​ക​ളും വി​റ്റു​തീ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്നി​റ​ങ്ങി​യ പൂ​ജാ ബം​ബ​ർ ടി​ക്ക​റ്റു​ക​ളും ഒ​രാ​ഴ്ച മു​ന്പേ മി​ക്ക ഓ​ഫി​സു​ക​ളി​ലും വി​റ്റു​തീ​ർ​ന്നു.

ക​ള​ക്‌ട​റു​ടെ ചേം​ബ​റി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്‌ട​ർ സാ​ക്ഷി മോ​ഹ​ൻ, ഡെ​പ്യൂ​ട്ടി ക​ള​ക്‌ട​ർ സ്വാ​തി മോ​ഹ​ന​ച​ന്ദ്ര​ൻ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ പി. ​റ​ഷീ​ദ് ബാ​ബു, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫി​സ​ർ വി.​ബി. സ​ന്തോ​ഷ്, ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ ഓ​ഫി​സ​ർ ഐ.​കെ. സി​നി, ജയിം​സ് കോ​ശി, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് വി.​എ. മു​ഹ​മ്മ​ദ് ഹാ​രി​സ്, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up