മഞ്ചേരി: മഞ്ചേരി സെന്റ് ജോസഫ് പള്ളിയിലെ മാതൃവേദിയുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ കൊണ്ട് സന്പൂർണ ബൈബിൾ പാരായണം നടത്തി. സന്പൂർണ ബൈബിളിലെ ആകെ അധ്യായങ്ങളെ മാതൃവേദിയുടെ മൊത്തം അംഗങ്ങൾക്കായി വീതിച്ച് നൽകിയാണ് ഒരേ സമയം ഒരു മണിക്കൂർ കൊണ്ട് ബൈബിൾ പാരായണം പൂർത്തിയാക്കിയത്. നൂറ്റിപത്തിലധികം മാതൃവേദി അംഗങ്ങൾ ബൈബിൾ പാരായണത്തിൽ പങ്കെടുത്തു.