Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Conference Concludes

Malappuram

വ്യ​വ​സാ​യി സ​മി​തി സ​മ്മേ​ള​നം സ​മാ​പി​ച്ചു

എ​ട​ക്ക​ര: സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് എ​ട​ക്ക​ര​യി​ൽ സ​മാ​പ​ന​മാ​യി. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ക​ലാ​സാ​ഗ​റി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ടൗ​ണ്‍ ചു​റ്റി ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു. പൊ​തു​സ​മ്മേ​ള​നം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്. ദി​നേ​ഷ്, സൂ​ര്യ അ​ബ്ദു​ൾ ഗ​ഫൂ​ർ, സീ​ന​ത്ത് ഇ​സ്മാ​യി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി ഹം​സ പു​ല്ലാ​ട്ടി​ൽ, ട്ര​ഷ​റ​ർ വി.​കെ. അ​ശോ​ക​ൻ, വൈ​സ്പ്ര​സി​ഡ​ന്‍റ് ഷെ​മീ​ർ തോ​ട്ട​ത്തി​ൽ, ദി​ൽ​ഷ പ്ര​കാ​ശ്, പി.​പി. അ​ബ്ബാ​സ്, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, എ​ട​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി ഇ.​എം. മു​ഹ്സി​ൻ, ഏ​രി​യ പ്ര​സി​ഡ​ന്‍റ് സോ​മ​ൻ പാ​ർ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up