വ്യാപാരി വ്യവസായി സമിതി മലപ്പുറം ജില്ലാ സമ്മേളനം
എടക്കര: സംസ്ഥാന വ്യാപാരി വ്യവസായി സമിതി മലപ്പുറം ജില്ലാ സമ്മേളനത്തിന് എടക്കരയിൽ സമാപനമായി. വാദ്യമേളങ്ങളുടെ അകന്പടിയോടെ കലാസാഗറിൽ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചു. പൊതുസമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്. ദിനേഷ്, സൂര്യ അബ്ദുൾ ഗഫൂർ, സീനത്ത് ഇസ്മായിൽ, ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടിൽ, ട്രഷറർ വി.കെ. അശോകൻ, വൈസ്പ്രസിഡന്റ് ഷെമീർ തോട്ടത്തിൽ, ദിൽഷ പ്രകാശ്, പി.പി. അബ്ബാസ്, ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, എടക്കര ഏരിയ സെക്രട്ടറി ഇ.എം. മുഹ്സിൻ, ഏരിയ പ്രസിഡന്റ് സോമൻ പാർളി എന്നിവർ പ്രസംഗിച്ചു.
Tags : Conference Concludes Conference NattuVishesham DistrictNews