Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Manjeri Medical College

Malappuram

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്: അ​ധ്യാ​പ​ക ത​സ്തി​ക മാ​റ്റാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രേ പ്ര​തി​ഷേ​ധം

മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ർ ത​സ്തി​ക തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഒ​ഫ്താ​ൽ​മോ​ള​ജി​യി​ലേ​ക്ക് മാ​റ്റി സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് വി​വാ​ദ​മാ​കു​ന്നു. കോ​ള​ജി​ലെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേവി​വി​ധ കോ​ണു​ക​ളി​ൽനി​ന്ന് പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു.

2020 ന​വം​ബ​ർ 20 ലെ ​സ​ർ​ക്കു​ല​ർ പ്ര​കാ​രം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് നേ​ത്ര​വി​ഭാ​ഗ​ത്തി​ൽ പി​ജി കോ​ഴ്സ് നി​ല​വി​ലി​ല്ലെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ 2021-22 വ​ർ​ഷം മു​ത​ൽ ഒ​ഫ്താ​ൽ​മോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് പി​ജി സീ​റ്റു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന കാ​ര്യം മ​റ​ച്ചു​വ​ച്ചാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. നാ​ല് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പി​ജി പ്ര​വേ​ശ​നം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പി​ജി കോ​ഴ്സ് നി​ല​വി​ലി​ല്ലെ​ന്ന പ​ഴ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക ത​സ്തി​ക മാ​റ്റാ​നു​ള്ള തീ​രു​മാ​നം ഭ​ര​ണ​പ​ര​മാ​യ ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. നി​ല​വി​ൽ നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ന്‍റെ (എ​ൻ​എം​സി) മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ മാ​ത്ര​മാ​ണ് കോ​ള​ജി​ലു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ർ ത​സ്തി​ക മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​ത് കോ​ഴ്സു​ക​ളു​ടെ അം​ഗീ​കാ​ര​ത്തെ​യും ബാ​ധി​ക്കും.

മാ​റ്റു​ന്ന ത​സ്തി​ക​ക്ക് പ​ക​ര​മാ​യി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക മ​ഞ്ചേ​രി​യി​ലേ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ രൂ​ക്ഷ​മാ​യ അ​ധ്യാ​പ​ക ക്ഷാ​മം നേ​രി​ടു​ന്ന​ന നേ​ത്ര വി​ഭാ​ഗ​ത്തി​ൽ ഇ​ത് മ​തി​യാ​കു​ന്ന​ത​ല്ല. ആ​വ​ശ്യ​ത്തി​ന് അ​ധ്യാ​പ​ക​രി​ല്ലാ​ത്ത സാ​ഹ​ച​ര്യം രോ​ഗീ​പ​രി​ച​ര​ണ​ത്തെ​യും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കാ​ഡ​മി​ക നി​ല​വാ​ര​ത്തെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും.

എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധി​ച്ചു

മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​ഫ്താ​ൽ​മോ​ള​ജി വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക ത​സ്തി​ക തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ
കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ സ​ർ​ക്കാ​ർ ഉ​ത്ത​വി​ൽ എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​ഫ്താ​ൽ​മോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ അ​ക്കാ​ദ​മി​ക ആ​വ​ശ്യ​ങ്ങ​ളും എ​ൻ​എം​സി മാ​ന​ദ​ണ്ഡ​ങ്ങ​ളും രോ​ഗീ​പ​രി​ച​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും പ​രി​ഗ​ണി​ച്ച് സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ നി​ല​നി​ർ​ത്തു​ക​യും നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up