Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Marathon at Kottakkunnu against violence towards women

Malappuram

സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ കോ​ട്ട​ക്കു​ന്നി​ൽ മാ​ര​ത്തോ​ണ്‍

മ​ല​പ്പു​റം: സ്ത്രീ​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളും ലിം​ഗ വി​വേ​ച​ന​വും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി മ​ല​പ്പു​റം കോ​ട്ട​ക്കു​ന്നി​ൽ മാ​ര​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ചു. "ഓ​റ​ഞ്ച് ദ ​വേ​ൾ​ഡ്’ അ​ന്താ​രാ​ഷ്ട്ര പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫി​സും ജി​ല്ലാ സ​ങ്ക​ൽ​പ് ഹ​ബ് ഫോ​ർ വി​മ​ൻ എം​പ​വ​ർ​മെ​ന്‍റും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി ഒ​രു​ക്കി​യ​ത്. ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സ്വാ​തി ച​ന്ദ്ര​മോ​ഹ​ൻ മാ​ര​ത്തോ​ണ്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സ്ത്രീ​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ക, അ​തി​ജീ​വി​ത​ർ​ക്ക് നീ​തി​യും സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ക, കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷ​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ ന​വം​ബ​ർ 25 മു​ത​ൽ ഡി​സം​ബ​ർ 10 വ​രെ​യാ​ണ് ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​ത്.

ഗാ​ർ​ഹി​ക പീ​ഡ​ന നി​രോ​ധ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ശൈ​ശ​വ വി​വാ​ഹം, സ്ത്രീ​ധ​നം, ഗാ​ർ​ഹി​ക പീ​ഡ​നം എ​ന്നി​വ​യ്ക്കെ​തി​രേ ഒ​പ്പു​ശേ​ഖ​ര​ണ​വും സ്ത്രീ​ധ​ന നി​രോ​ധ​ന പ്ര​തി​ജ്ഞ​യും ന​ട​ന്നു. ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫി​സ​ർ എ​സ്.​എ​ൽ. ശ്യാം ​ശ​ങ്ക​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഫ്ര​ണ്ട്സ് കോ​ട്ട​ക്കു​ന്ന് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ, വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, പൊ​തു​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കാ​ളി​ക​ളാ​യി.

Latest News

Corehub Up