Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : paddy fields

Malappuram

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ ഡ്രോ​ണ്‍ സ്പ്രേ​യി​ംഗ് പ​ദ്ധ​തി

പെ​രി​ന്ത​ല്‍​മ​ണ്ണ: കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പെ​രി​ന്ത​ല്‍​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ള്‍​ക്ക് ഡ്രോ​ണ്‍ സ്പ്രേ​യി​ംഗ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. 2026-27 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​ക​ള്‍​ക്ക് കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് വ​ളം ത​ളി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണി​ത്.

ഏ​ലം​കു​ളം പാ​ട​ശേ​ഖ​ര​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് ന​ജ്മ ത​ബ്ഷീ​റ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് ഷെ​ഹീ​ന മോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ പ്ര​ബീ​ന ഹ​ബീ​ബ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും.

തൊ​ഴി​ലാ​ളി ക്ഷാ​മം നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ല്‍ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ കൃ​ത്യ​ത​യോ​ടെ വ​ളം ത​ളി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത. സ​മ​യ​ലാ​ഭ​ത്തി​നും സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​നും പു​റ​മേ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കും.

Latest News

Corehub Up