പെരിന്തല്‍മണ്ണ: കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളില്‍ 2024ല്‍ പ്രവേശനം നേടി 2026ല്‍ വിജയിച്ചു പുറത്തിറങ്ങിയ എംഎസ്സി മാത്തമാറ്റിക്സ് വിദ്യാര്‍ഥികളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കി പെരിന്തല്‍മണ്ണ പിടിഎം ഗവണ്മെന്റ് കോളജ്. പി. അസ്മ ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോള്‍ ഫര്‍സീന ബാനുവിനാണ് രണ്ടാം റാങ്ക്.
ഒറ്റപ്പാലം പാവക്കോണം പറക്കാട്ടില്‍ വീട്ടില്‍ പി. അബൂബക്കര്‍ -റൈഹാനത്ത് ദമ്പതികളുടെ മകളാണ് ഒന്നാം റാങ്ക് നേടിയ പി. അസ്മ. രണ്ടാം റാങ്ക് നേടിയ ഫര്‍സീന ബാനു വാഴേങ്കട തുറക്കാട്ടില് ടി.കെ. ബഷീര്‍, സീനത്ത് ദമ്പതികളുടെ മകളാണ്.
കുട്ടികളുടെ കഠിനാധ്വാനത്തിന്റെയും അര്‍പണബോധത്തിന്റെയും ഫലമാണ് ഈ നേട്ടമെന്നും കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി യുജി, പിജി തലങ്ങളില്‍ 12ഓളം സര്‍വകലാശാല റാങ്കുകള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞത് ഗണിതശാസ്ത്ര വിഭാഗം പുലര്‍ത്തുന്ന പഠന മികവിന് ഉദാഹരണമാണെന്നും പിടിഎം കോളജ് ഗണിതശാസ്ത്ര വിഭാഗം മേധാവിയും കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗവുമായ ഡോ. പി. സുശാന്ത് പറഞ്ഞു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ പഠനവകുപ്പിലെ അധ്യാപകരും പ്രിന്‍സിപ്പലും അധ്യാപക-രക്ഷാകര്‍തൃ സമിതിയും അനുമോദിച്ചു.