x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ണി​ത​ശാ​സ്ത്ര റാ​ങ്കു​ക​ളു​ടെ തി​ള​ക്ക​വു​മാ​യി പി​ടി​എം ഗ​വ​ണ്‍​മെ​​ന്‍റ് കോ​ള​ജ്

വെബ്ഡസ്ക്
Published: November 28, 2026 07:40 AM IST | Updated: November 28, 2026 07:40 AM IST

പി. ​അ​സ്മ (ഒ​ന്നാം റാ​ങ്ക്),ഫ​ര്‍​സീ​ന ബാ​നു​ (ര​ണ്ടാം റാ​ങ്ക്).

പെ​രി​ന്ത​ല്‍​മ​ണ്ണ: കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ 2024ല്‍ ​പ്ര​വേ​ശ​നം നേ​ടി 2026ല്‍ ​വി​ജ​യി​ച്ചു പു​റ​ത്തി​റ​ങ്ങി​യ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്‌​സ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി പെ​രി​ന്ത​ല്‍​മ​ണ്ണ പി​ടി​എം ഗ​വ​ണ്‍​മെ​​ന്‍റ് കോ​ള​ജ്. പി. ​അ​സ്മ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ള്‍ ഫ​ര്‍​സീ​ന ബാ​നു​വി​നാ​ണ് ര​ണ്ടാം റാ​ങ്ക്.

ഒ​റ്റ​പ്പാ​ലം പാ​വ​ക്കോ​ണം പ​റ​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ പി. ​അ​ബൂ​ബ​ക്ക​ര്‍ -റൈ​ഹാ​ന​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഒ​ന്നാം റാ​ങ്ക് നേ​ടി​യ പി. ​അ​സ്മ. ര​ണ്ടാം റാ​ങ്ക് നേ​ടി​യ ഫ​ര്‍​സീ​ന ബാ​നു വാ​ഴേ​ങ്ക​ട തു​റ​ക്കാ​ട്ടി​ല്‍ ടി.​കെ. ബ​ഷീ​ര്‍, സീ​ന​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

കു​ട്ടി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​​ന്‍റെയും അ​ര്‍​പ​ണ​ബോ​ധ​ത്തി​​ന്‍റെ​യും ഫ​ല​മാ​ണ് ഈ ​നേ​ട്ട​മെ​ന്നും ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​ങ്ങ​ളി​ലാ​യി യു​ജി, പി​ജി ത​ല​ങ്ങ​ളി​ല്‍ 12ഓ​ളം സ​ര്‍​വ​ക​ലാ​ശാ​ല റാ​ങ്കു​ക​ള്‍ ക​ര​സ്ഥ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം പു​ല​ര്‍​ത്തു​ന്ന പ​ഠ​ന മി​ക​വി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും പി​ടി​എം കോ​ള​ജ് ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി​യും കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കറ്റ് അം​ഗ​വു​മാ​യ ഡോ. ​പി. സു​ശാ​ന്ത് പ​റ​ഞ്ഞു. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ പ​ഠ​ന​വ​കു​പ്പി​ലെ അ​ധ്യാ​പ​ക​രും പ്രി​ന്‍​സി​പ്പ​ലും അ​ധ്യാ​പ​ക-​ര​ക്ഷാ​ക​ര്‍​തൃ സ​മി​തി​യും അ​നു​മോ​ദി​ച്ചു.

Tags : top ranks in Mathematics nattu vishesham local news PTM Government College shines

Recent News

Corehub Up