പെരിന്തൽമണ്ണ: സംസ്ഥാന സ്പെഷ്യൽ സ്കൂൾ പ്രവൃത്തി പരിചയമേളയിൽ മാലാപറന്പ് അസീസി ബധിരവിദ്യാലയത്തിലെ വിദ്യാർഥികൾ മികച്ച വിജയം നേടി. സ്കൂളിൽനിന്ന് പങ്കെടുത്ത 36 കുട്ടികളും എ ഗ്രേഡ് കരസ്ഥമാക്കി.
മെറ്റൽ എൻഗ്രേവിംഗ് (യുപി) വിഭാഗത്തിൽ പി. അഭിഷേക്, വേസ്റ്റ് മെറ്റീരിയൽ യുപി വിഭാഗത്തിൽ എൻ. ആദിഷ് കൃഷ്ണ, പ്രോഡക്ട് യൂസിംഗ് കോറഗ്രാസ് യുപി വിഭാഗത്തിൽ കെ. ഹാനിയ, വെജിറ്റബിൾ പ്രിന്റിംഗ് ഹയർ സെക്കൻഡറി വിഭാഗത്തിൽ എ.എസ്. സഞ്ജിത എന്നിവർ ഒന്നാം സ്ഥാനം നേടി.
പ്രോഡക്ട് യൂസിംഗ് കോറഗ്രാസിൽ പ്രദീഷ് കൃഷ്ണൻ (ഹൈസ്കൂൾ), അൽഫോൻസ സന്തോഷ് (ഹയർ സെക്കൻഡറി), വെജിറ്റബിൾ പ്രിന്റിംഗിൽ ഷഹാന ഷെറിൻ (ഹൈസ്കൂൾ) എന്നിവർ രണ്ടാം സ്ഥാനവും നേടി. മെറ്റൽ എൻഗ്രേവിംഗിൽ പി. അജയ് (ഹയർ സെക്കൻഡറി), പ്ലാസ്റ്റിക് കെയിൻ വർക്കിൽ അഞ്ജലി സാന്റോ (ഹയർ സെക്കൻഡറി), പേപ്പർ ക്രാഫ്റ്റിൽ കെ.പി. മുഹമ്മദ് ഇഷാൻ (ഹൈസ്കൂൾ), വോളിബോൾ നെറ്റിൽ പി. മുഹമ്മദ് ഷമീം (ഹയർ സെക്കൻഡറി) എന്നിവർ മൂന്നാം സ്ഥാനവും സ്വന്തമാക്കി. വിജയികളെ സ്കൂൾ അധികൃതരും അധ്യാപകരും അഭിനന്ദിച്ചു.