അഗളി: പുതൂർ പഞ്ചായത്തിൽ അരുളിക്കോണം കിണ്ണക്കര മലവാരത്ത് വനംവകുപ്പ് നടത്തിയ പരിശോധനയിൽ 883 കഞ്ചാവുചെടികൾ കണ്ടെത്തി നശിപ്പിച്ചു.
ഒന്നരമുതൽ നാലുമാസം വരെ വളർച്ചയുള്ള കഞ്ചാവുചെടികൾ 119 തടങ്ങളിലായാണ് കൃഷി ചെയ്തിരുന്നത്.
അട്ടപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ. സഫീറിന്റെ നിർദേശപ്രകാരം നടത്തിയ റെയ്ഡിൽ സെക്്ഷൻ ഫോറസ്റ്റ് ഓഫീസർ വള്ളിയമ്മ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ലതിക, ബീറ്റ് ഫോറസ്റ്റ് അസിസ്റ്റന്റുമാരായ കാളിയമ്മ, കാളിമുത്തു, മറ്റു വാച്ചർമാർ പങ്കെടുത്തു.