Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Council Meeting

Palakkad

ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ കൈ​യാ​ങ്ക​ളി

ചി​റ്റൂ​ർ: ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഇ​രു​പ​ക്ഷ​ങ്ങ​ളും ത​മ്മി​ൽ കൈ​യാ​ങ്ക​ളി.ച​ർ​ച്ച ന​ട​ത്താ​തെ മാ​സ്റ്റ​ർ പ്ലാ​ൻ വി​ഷ​യം അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ഇ​ട​തു​മു​ന്ന​ണി കൗ​ൺ​സി​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി.എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് ജെ​യി​ൻ ഹി​ലാ​രി​യോ​സ് ച​ർ​ച്ച ന​ട​ത്താ​തെ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു താ​ക്കീ​ത് ന​ൽ​കി.

തു​ട​ർ​ന്ന് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ കൗ​ൺ​സി​ൽ പ്ര​തി​ഷേ​ധി​ച്ചു.യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രും പു​തു​ക്കി​യ മാ​സ്റ്റ​ർ പ്ലാ​നി​നെ അ​നു​കൂ​ലി​ച്ച് ന​ടു​ക്ക​ള​ത്തി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത​ത്. പി​ന്നീ​ട് ഇ​ട​തു​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ അ​ജ​ണ്ട വ​ലി​ച്ചു​കീ​റി യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു. മാ​സ്റ്റ​ർ പ്ലാ​ൻ വി​ഷ​യ​ത്തി​ൽ പൊ​തു​ച​ർ​ച്ച ന​ട​ത്താ​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ജ​ണ്ട​യി​ലു​ള്ള മ​റ്റു തീ​രു​മാ​ന​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മാ​യി പാ​സാ​ക്കി സ​ഭ​പി​രി​ഞ്ഞു.

Latest News

Corehub Up