നഗരസഭാ കൗൺസിൽ യോഗത്തിൽ മാസ്റ്റർ പ്ലാൻ വിഷയത്തിൽ യുഡിഎഫ്- എൽഡിഎഫ് കൗൺസിലർമാർ നേർക്കുനേർ നടത്തിയ വാക്കേറ്റം.
ചിറ്റൂർ: ചിറ്റൂർ- തത്തമംഗലം നഗരസഭാ കൗൺസിൽ യോഗത്തിൽ ഇരുപക്ഷങ്ങളും തമ്മിൽ കൈയാങ്കളി.ചർച്ച നടത്താതെ മാസ്റ്റർ പ്ലാൻ വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയത് ഇടതുമുന്നണി കൗൺസിലർമാരുടെ പ്രതിഷേധത്തിന് ഇടയാക്കി.എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ജെയിൻ ഹിലാരിയോസ് ചർച്ച നടത്താതെ അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ലെന്നു താക്കീത് നൽകി.
തുടർന്ന് എൽഡിഎഫ് കൗൺസിലർമാർ കൗൺസിൽ പ്രതിഷേധിച്ചു.യുഡിഎഫ് കൗൺസിലർമാരും പുതുക്കിയ മാസ്റ്റർ പ്ലാനിനെ അനുകൂലിച്ച് നടുക്കളത്തിൽ എത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പിന്നീട് ഇടതുപക്ഷ കൗൺസിലർമാർ അജണ്ട വലിച്ചുകീറി യോഗം ബഹിഷ്കരിച്ചു. മാസ്റ്റർ പ്ലാൻ വിഷയത്തിൽ പൊതുചർച്ച നടത്താമെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചതിനെ തുടർന്ന് അജണ്ടയിലുള്ള മറ്റു തീരുമാനങ്ങൾ ഏകപക്ഷീയമായി പാസാക്കി സഭപിരിഞ്ഞു.
Tags : nattuvishesham localnews Scuffle at Council Meeting