ചിറ്റൂർ: പറന്പിക്കുളം- ആളിയാർ കരാർ പ്രകാരം 5.25 ടിഎംസി വെള്ളം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ചിറ്റൂരിൽ ഇന്നലെ സംയുക്ത കർഷക സംഘടനകൾ നടത്തിയ ഹർത്താൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യബസുകൾ സർവീസ് നടത്തിയില്ല.
കെഎസ്ആർടിസി രാവിലത്തെ സർവീസുകൾ നടത്തിയെങ്കിലും യാത്രക്കാരില്ലാത്തതിനാൽ ഉച്ചയോടെ നിർത്തിവച്ചു. മിക്ക സ്കൂളകളും പ്രവർത്തിച്ചില്ല. സർക്കാർ ഓഫീസുകളിൽ ഹാജർ നിലയും കുറവായിരുന്നു.
ഹർത്താൽ സുചന മാത്രമെന്നും സമരമുറ ശക്തമാക്കുമെന്നും സമരം പ്രഖ്യാപിച്ച നേതാക്കൾ അറിയിച്ചു.