Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Malabar Farmer Migration Centenary

Palakkad

മ​ല​ബാ​ർ ക​ർ​ഷ​ക​കു​ടി​യേ​റ്റ ശ​താ​ബ്ദി ആ​ഘോ​ഷം നാ​ളെ കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ

കാ​ഞ്ഞി​ര​പ്പു​ഴ: കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക കാ​ർ​ഷി​ക ച​രി​ത്ര​ത്തി​ലെ വ​ലി​യ അ​തി​ജീ​വ​ന​ഗാ​ഥ​യാ​യ മ​ല​ബാ​ർ ക​ർ​ഷ​ക കു​ടി​യേ​റ്റ​ത്തി​ന് നൂ​റു​വ​ർ​ഷം തി​ക​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​ബാ​ർ ക​ർ​ഷ​ക​കു​ടി​യേ​റ്റ ശ​താ​ബ്ദി ആ​ഘോ​ഷം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് കാ​ഞ്ഞി​ര​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.

1926ൽ ​തി​രു​വി​താം​കൂ​റി​ന്‍റെ പ​രി​മി​തി​ക​ളി​ൽ​നി​ന്ന് യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​തി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ മ​ല​ബാ​റി​ന്‍റെ വ​ന്യ​ത​യി​ലേ​ക്ക് കു​ടി​യേ​റി, ത​രി​ശു ഭൂ​മി​ക​ളെ പൊ​ന്ന​ണി​യി​ച്ച ആ​ദ്യ​കാ​ല ക​ർ​ഷ​ക​രു​ടെ ത്യാ​ഗ​സ്മ‌​ര​ണ​ക​ൾ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ചാ​ണ് ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.മ​ല​ബാ​ർ ക​ർ​ഷ​ക​കു​ടി​യേ​റ്റ ആ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജോ​മി ക​ല്ല​റ​ക്ക​ൽ മാ​ളി​യേ​ക്ക​ൽ സ്വാ​ഗ​തം പ​റ​യും.പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ. പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മ​ന്ത്രി കെ.​എ. തു​ള​സി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. അ​ഡ്വ. ബോ​ബി ബാ​സ്റ്റി​ൻ പൂ​വ​ത്തു​ങ്ക​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ മു​ഖ്യാ​തി​ഥി​യാ​വും.
പാ​ല​ക്കാ​ട് എം​പി വി.​കെ. ശ്രീ​ക​ണ്ഠ​ൻ ശ​താ​ബ്‌​ദി സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്യും. മു​ൻ കോ​ങ്ങാ​ട് എം​എ​ൽ​എ അ​ഡ്വ.​കെ. ശാ​ന്ത​കു​മാ​രി, മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും കാ​ഞ്ഞി​ര​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി​യു​മാ​യ ഫാ. ​മാ​ർ​ട്ടി​ൻ ഏ​റ്റ​മാ​നൂ​ർ​ക്കാ​ര​ൻ, വ്യാ​പാ​രി വ്യ​വ​സാ​യ ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.

മൈ​ക്കി​ൾ ജോ​സ​ഫ് പ​ഴു​ക്കാ​ത്ത​റ ന​ന്ദി പ​റ‍​യും. ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. കു​ടി​യേ​റ്റ മേ​ഖ​ല​യി​ൽ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ പാ​ദ​മു​ദ്ര​ക​ൾ പ​തി​പ്പി​ച്ച​വ​രെ ആ​ദ​രി​ക്കും.

മ​ല​യോ​ര ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന സ​മ​കാ​ലി​ക പ്ര​തി​സ​ന്ധി​ക​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ഈ ​ച​രി​ത്ര സം​ഗ​മ​ത്തി​ൽ മു​ഴു​വ​ൻ ക​ർ​ഷ​ക​രും പൊ​തു​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മ​ല​ബാ​ർ ക​ർ​ഷ​ക കു​ടി​യേ​റ്റ ആ​ഘോ​ഷ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ മ​ണ്ണാ​ർ​ക്കാ​ട്ട് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.ഭാ​ര​വാ​ഹി​ക​ളാ​യ ക​ൺ​വീ​ന​ർ ജോ​മി മാ​ളി​യേ​ക്ക​ൽ, സ​ണ്ണി കി​ഴ​ക്കേ​ക്ക​ര, അ​ഡ്വ. ബോ​ബി ബാ​സ്റ്റി​ൻ പൂ​വ​ത്തു​ങ്ക​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up