ആലത്തൂർ: ബസ് സ്റ്റാന്‍ഡ്, വെങ്ങന്നൂർ എന്നിവിടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 41 വാഹനങ്ങൾക്ക് 2,03, 000 രൂപ പിഴ ചുമത്തി.
അധിക ഭാരം കയറ്റിവന്ന നാലു ടോറസ് ലോറികൾ, ഏഴ് സ്വകാര്യബസ് , 30 ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ എന്നിവയ്ക്കാണ് പിഴയിട്ടത്.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുരേഷ് കെ. വിജയന്റെ നേതൃത്വത്തിൽ എഎംവിഐമാരായ പി.ടി. സനീഷ്, സി.സി. ഷീബ, പാലക്കാട് ആർടിഒ എൻഫോഴ്സ്മെന്റ് യൂണിറ്റിലെ എഎംവിഐമാരായ പി.എഫ്. ജോഷ്വ, എസ്. അജിൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ലൈസൻസ്, പുക പരിശോധന രേഖകൾ എന്നിവ സമർപ്പിക്കുന്നതിന് ചില വാഹനഉടമകൾക്ക് സമയം അനുവദിച്ചിട്ടുണ്ടെന്നും എംവിഐ സുരേഷ് കെ. വിജയൻ പറഞ്ഞു.