Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : The jubilee of Mar Andrews Thazhath and Sister Geetha was celebrated.

Palakkad

മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തിന്‍റെയും സി​സ്റ്റ​ർ ഗീ​ത​യു​ടെ​യും ജൂ​ബി​ലി ആ​ഘോ​ഷിച്ചു

കോ​യ​മ്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത മൈ​ന​ർ സെ​മി​നാ​രി​യി​ൽ ഇ​ര​ട്ട ക​ന​ക ജൂ​ബി​ലി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. തൃ​ശൂ​ർ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തിന്‍റെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യും, സെ​മി​നാ​രി​യി​ൽ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന ഉ​പ​വി സ​ന്യാ​സ​സ​മൂ​ഹ​ത്തി​ലെ സി​സ്റ്റ​ർ ഗീ​ത സി​എ​സ്‌​സി​യു​ടെ സ​ന്യാ​സ​വ്ര​ത സ്വീ​ക​ര​ണ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി വാ​ർ​ഷി​ക​വും ഒ​രു​മി​ച്ച് ആ​ഘോ​ഷി​ച്ചു. രാ​വി​ലെ 10ന് ​ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

രാ​മ​നാ​ഥ​പു​രം രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട്, കോ​യ​മ്പ​ത്തൂ​ർ പ്രേ​ഷി​ത പ്ര​വി​ശ്യാ​ധി​പ​ൻ ഫാ. ​ജോ​ൺ​സ​ൺ വ​ലി​യ​കു​ള​ത്തി​ൽ സി​എം​ഐ, രൂ​പ​ത വി​കാ​രി ജ​ന​റാൾ മോ​ൺ. ജോ​സ​ഫ് ആ​ല​പ്പാ​ട​ൻ, മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​സ​ജീ​വ് ഇ​മ്മ​ട്ടി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മോ​ൺ. ജോ​സ​ഫ് ആ​ല​പ്പാ​ട​ൻ, ഫാ. ​ജോ​ൺ​സ​ൺ വ​ലി​യ​കു​ള​ത്തി​ൽ, തൃ​ശൂ​ർ മ​രി​യ ഉ​പ​വി പ്ര​വി​ശ്യാ​ധി​പ സി​സ്റ്റ​ർ വെ​ണ്മ സി​എ​സ്‌​സി, സെ​മി​നാ​രി​യി​ലെ അ​ധ്യാ​പി​ക പ്രി​ൻ​സി ചാ​ർ​ലി എ​ന്നി​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​ർ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​ഞ്ചു പ​തി​റ്റാ​ണ്ടി​ന്‍റെ സ​മ​ർ​പ്പ​ണ​ത്തി​നും ദൈ​വ​വി​ളി​യു​ടെ സാ​ക്ഷ്യ​ത്തി​നും ആ​ദ​ര​വും ന​ന്ദി​യും അ​ർ​പ്പി​ച്ച ച​ട​ങ്ങി​ൽ മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് മെ​ത്രാ​പ്പോ​ലീ​ത്ത​യും സി​സ്റ്റ​ർ ഗീ​ത സി​എ​സ്‌​സി​യും ന​ന്ദി പ​റ​ഞ്ഞു. സെ​മി​നാ​രി​യു​ടെ ഹോം ​ഡേ ആ​ഘോ​ഷ​ങ്ങ​ളും, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഇ​ര​ട്ട ക​ന​ക​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളുടെ ഭാഗമായി നടത്തി.

Latest News

Corehub Up