രാമനാഥപുരം രൂപത മൈനർ സെമിനാരിയിൽ ഇരട്ട കനക ജൂബിലിയുടെ ഭാഗമായി തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലിയും സിസ്റ്റർ ഗീത സിഎസ്സിയുടെ സന്യാസവ്രത
കോയമ്പത്തൂർ: രാമനാഥപുരം രൂപത മൈനർ സെമിനാരിയിൽ ഇരട്ട കനക ജൂബിലി ആഘോഷം സംഘടിപ്പിച്ചു. തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ ഗോൾഡൻ ജൂബിലിയും, സെമിനാരിയിൽ ശുശ്രൂഷ ചെയ്യുന്ന ഉപവി സന്യാസസമൂഹത്തിലെ സിസ്റ്റർ ഗീത സിഎസ്സിയുടെ സന്യാസവ്രത സ്വീകരണത്തിന്റെ ഗോൾഡൻ ജൂബിലി വാർഷികവും ഒരുമിച്ച് ആഘോഷിച്ചു. രാവിലെ 10ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിച്ചു.
രാമനാഥപുരം രൂപത ബിഷപ് മാർ പോൾ ആലപ്പാട്ട്, കോയമ്പത്തൂർ പ്രേഷിത പ്രവിശ്യാധിപൻ ഫാ. ജോൺസൺ വലിയകുളത്തിൽ സിഎംഐ, രൂപത വികാരി ജനറാൾ മോൺ. ജോസഫ് ആലപ്പാടൻ, മൈനർ സെമിനാരി റെക്ടർ ഫാ. സജീവ് ഇമ്മട്ടി എന്നിവർ സഹകാർമികരായി.
വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ മോൺ. ജോസഫ് ആലപ്പാടൻ, ഫാ. ജോൺസൺ വലിയകുളത്തിൽ, തൃശൂർ മരിയ ഉപവി പ്രവിശ്യാധിപ സിസ്റ്റർ വെണ്മ സിഎസ്സി, സെമിനാരിയിലെ അധ്യാപിക പ്രിൻസി ചാർലി എന്നിവർ ജൂബിലി ആഘോഷിക്കുന്നവർക്ക് ആശംസകൾ നേർന്നു. അഞ്ചു പതിറ്റാണ്ടിന്റെ സമർപ്പണത്തിനും ദൈവവിളിയുടെ സാക്ഷ്യത്തിനും ആദരവും നന്ദിയും അർപ്പിച്ച ചടങ്ങിൽ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്തയും സിസ്റ്റർ ഗീത സിഎസ്സിയും നന്ദി പറഞ്ഞു. സെമിനാരിയുടെ ഹോം ഡേ ആഘോഷങ്ങളും, വിവിധ കലാപരിപാടികളും ഇരട്ട കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തി.
Tags : Ramanathapuram Minor Seminary Marks Its Double Golden Jubilee NattuVishesham DistricteNews