x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഴു​ക്കുചാ​ലു​ക​ള്‍​ക്ക് സ്ലാ​ബി​ല്ല; യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ട​ഭീ​തി

വെബ് ഡെസ്ക്
Published: November 28, 2026 07:19 AM IST | Updated: November 28, 2026 07:19 AM IST

സ്ലാ​ബു​ക​ള്‍ ഇ​ല്ലാ​തെ തു​റ​ന്ന് കി​ട​ക്കു​ന്ന അ​ഴു​ക്കുചാ​ലു​ക​ള്‍.

പു​തു​ക്കാ​ട്: ആ​മ്പ​ല്ലൂ​ര്‍ പ​ള്ളി​ക്കു​ന്ന് പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ല്‍ ക​രു​വാ​പ്പ​ടി സെ​ന്‍റ​ര്‍, വ​രാ​ക്ക​ര പു​ളി​ഞ്ചോ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഴു​ക് ചാ​ലു​ക​ള്‍​ക്ക് സ്ലാ​ബ് ഇ​ല്ലാ​ത്ത​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു.
മേ​ഖ​ല​യി​ലെ സ്‌​കൂ​ളു​ക​ളി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളും വ​ഴി​യാ​ത്ര​ക്കാ​രും പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്. അ​ഴു​ക് ചാ​ലു​ക​ള്‍ തു​റ​ന്നു​കി​ട​ക്കു​ന്ന​തി​നാ​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്.

റോ​ഡി​ലൂ​ടെ ഒ​രേ​സ​മ​യം ര​ണ്ട് വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത​മാ​യി മാ​റി​നി​ല്‍​ക്കാ​ന്‍ പോ​ലും സൗ​ക​ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.​ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ അ​ഴു​ക്കുചാ​ലി​ല്‍ വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​ണ്.

അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി റോ​ഡ​രി​കി​ലെ അ​ഴു​ക്കുചാ​ലു​ക​ളി​ല്‍ എ​ത്ര​യും വേ​ഗം സ്ലാ​ബ് നി​ര്‍​മി​ച്ച് ഭ​യ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ സു​രേ​ഷ് ചെ​മ്മ​നാ​ട​ന്‍ പൊ​തു​മ​രാ​മ​ത്ത് കൊ​ട​ക​ര സെ​ക്ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നിയ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.

Tags : Drains lack covers; risk of accidents for commuters NattuVishesham DistricteNews

Recent News

Corehub Up