പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയിലെ തിരുനാളിനോടനുബന്ധിച്ചുനടന്ന കൂടുതുറക്കൽ -ദീപിക
തൃശൂർ: പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയിലെ 101 ാം പ്രതിഷ്ഠാതിരുനാളിനോടനുബന്ധിച്ചുള്ള കൂടുതുറക്കൽ ശുശ്രൂഷ ഭക്തിസാന്ദ്രമായി. നിരവധി വിശ്വാസികൾ പങ്കെടുത്തു.
ഇന്നലെ വൈകീട്ട് നടന്ന കൂടുതുറക്കൽ ശുശ്രൂഷയ്ക്ക് ബിഷപ് എമരിറ്റസ് മാർ ബോസ്കോ പുത്തൂർ കാർമികനായി. പ്രസുദേന്തി വാഴ്ച, നൊവേന, മാതാപാത, വിശുദ്ധ കുർബാന, വാദ്യമേളം എന്നിവയും ഉണ്ടായിരുന്നു. ഇന്നു വൈകീട്ട് അഞ്ചിനു നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. എഡ്വിൻ അപ്പക്കോട്ടിൽ കാർമികനാകും. തുടർന്ന് രാത്രി ഏഴിനു വിവിധ യൂണിറ്റുകളിൽനിന്നുള്ള അന്പുകൾ ബസിലിക്കയിലെത്തും. തിരുനാൾ ദിനമായ നാളെ രാവിലെ ആറിനും 7.30, ഉച്ചകഴിഞ്ഞ് 3.15, രാത്രി 7.30നും വിശുദ്ധ കുർബാന.
രാവിലെ 10നു നടക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ കുർബാനയ്ക്ക് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ കാർമികത്വം വഹിക്കും. വൈകിട്ട് 4.15നു ബസിലിക്കയിൽനിന്ന് ലൂർദ്ദ് കത്തീഡ്രലിലേക്കു തിരുനാൾ പ്രദക്ഷിണം, 6.30നു ലൂർദ് കത്തീഡ്രലിൽനിന്ന് ബസിലിക്കയിലേക്ക് വ്യാകുലം എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരിക്കും.
30നു രാവിലെ 7.30നു മരിച്ചവർക്കുള്ള വിശുദ്ധ കുർബാന, വൈകീട്ട് 6.30ന് മ്യൂസിക് ബാൻഡ് ലൈവ്, രാത്രി 10നു വർണമഴ എന്നിവ ഉണ്ടായിരിക്കും.
Tags : 'Opening of the Shrine' at the Basilica: A Deeply Devotional Occasion NattuVishesham DistricteNews