x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക് പൊ​ള്ളും​വി​ല

സ്വ​ന്തം​ലേ​ഖ​ക​ൻ
Published: November 28, 2026 07:25 AM IST | Updated: November 28, 2026 07:25 AM IST

തൃ​ശൂ​ർ: ക​ന​ത്ത വി​ല​ക്ക​യ​റ്റ​പ്ര​തി​സ​ന്ധി​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ ഒ​രു​ങ്ങി കാ​റ്റ​റിം​ഗ് മേ​ഖ​ല. ഇ​നി​യും വി​ല ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കാ​ത്ത നി​സ​ഹാ​യാ​വ​സ്ഥ​യി​ൽ ഹോ​ട്ട​ലു​ട​മ​ക​ൾ.
ഡി​സം​ബ​ർ മു​ത​ൽ 25 ശ​ത​മാ​നം വി​ല വ​ർ​ധി​പ്പി​ക്കാ​നാ​ണ് ഓ​ൾ കേ​ര​ള കാ​റ്റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നം. എ​ന്നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ലോ​ചി​ച്ച്, നി​ല​വി​ൽ വി​ല​യു​യ​ർ​ത്താ​ൻ ഉ​ദ്ദേ​ശിക്കുന്നില്ലെ​ന്നാ​ണ് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റസ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ അ​രി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, വെ​ളി​ച്ചെ​ണ്ണ, പാ​ച​ക​യെ​ണ്ണ, പാ​ൽ, പ​ഞ്ച​സാ​ര, ഇ​റ​ച്ചി, മു​ട്ട തു​ട​ങ്ങി​യ​വ​യ്ക്ക് വ​ൻ വി​ല​വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് ഇ​രു​കൂ​ട്ട​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ല വ​സ്തു​ക്ക​ൾ​ക്കും ഇ​ര​ട്ടി​യാ​ണു വി​ല. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​വ​ർ​ധ​ന​വി​നൊ​പ്പം തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി, വാ​ഹ​ന​വാ​ട​ക, ഇ​ന്ധ​നം, വൈ​ദ്യു​തി, സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ട​ക തു​ട​ങ്ങി​യ​വ​യും വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഇ​രു​മേ​ഖ​ല​ക​ളി​ലു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മാ​ണു കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പാ​ച​ക​വാ​ത​ക​ത്തി​ന് വി​ല ഇ​ര​ട്ടി​യാ​യ​പ്പോ​ൾ നേ​ര​ത്തെ ഹോ​ട്ട​ലു​കാ​ർ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ​ക്കു വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ നി​സം​ഗ​ത അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും വി​ല നി​യ​ന്ത്രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നു​മാ​ണ് ഇ​രു സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​യും മ​റ്റു കാ​ര​ണ​ങ്ങ​ളും മൂ​ലം കാ​റ്റ​റിം​ഗ്-​ഹോ​ട്ട​ൽ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ പൂ​ട്ടി​പ്പോ​യ​താ​യും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തി​സ​ന്ധി സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണു കാ​റ്റ​റിം​ഗ് ഉ​ട​മ​ക​ളു​ടെ തീ​രു​മാ​നം. വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രേ ഹോ​ട്ട​ലു​ട​മ​ക​ളും നേ​ര​ത്തെ സ​മ​ര​ത്തി​നി​റ​ങ്ങി​യി​രു​ന്നു.

Tags : Scorching prices for essential commodities NattuVishesham DistricteNews

Recent News

Corehub Up