x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഫേ​റ്റീ​രി​യ റ​ഫ​റ​ൻ​സ് ലൈ​ബ്ര​റി യ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കും: സു​രേ​ഷ് ഗോ​പി

വെബ് ഡെസ്ക്
Published: November 28, 2026 07:30 AM IST | Updated: November 28, 2026 07:30 AM IST

കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ. അ​ക്കാ​ദ​മി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി. ​വേ​ണു​ഗോ​പാ​ൽ, സെ​ക്ര​ട്ട​റി എ​ൻ.​വി. പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​ർ സ​മീ​

തൃ​ശൂ​ർ: കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി​യു​ടെ പു​തി​യ പ​ദ്ധ​തി​യാ​യ ക​ഫേ​റ്റീ​രി​യ റ​ഫ​റ​ൻ​സ് ലൈ​ബ്ര​റി യ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു സാ​ധ്യ​മാ​യ സ​ഹാ​യം ന​ൽ​കു​മെ​ന്നു കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി.

ഇ​തി​നാ​വ​ശ്യ​മാ​യ തു​ക എം​പി ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ക്കും. പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ പ്ലാ​ൻ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ക്കാ​ദ​മി​യോ​ട് നി​ർ​ദേ​ശി​ച്ചു. ആം​ഫി തി​യേ​റ്റ​റും ഒ​രു​ക്കും. ഇ​തി​നു​പു​റ​മെ ഇ​റ്റ്ഫോ​ക്കി​നു കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ​നി​ന്നു​ള്ള ഗ്രാ​ന്‍റ് വ​ർ​ധി​പ്പി​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്യു​മെ​ന്നും കാ​ന്പ​സ് തി​യേ​റ്റ​റു​ക​ൾ സ​ന്ദ​ർ​ശി​ച്ച് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ദ്യ​മാ​യാ​ണ് അ​ക്കാ​ദ​മി​യി​ൽ​നി​ന്ന് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ക്ഷ​ണം ല​ഭി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ൻ.​വി പ്ര​ദീ​പ്കു​മാ​ർ ഇ​റ്റ്ഫോ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ത്രി​യോ​ടു വി​ശ​ദീ​ക​രി​ച്ചു.
തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ അ​ക്കാ​ദ​മി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി മ​ന്ത്രി​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഹേ​മ​ന്ത് കു​മാ​ർ അ​ക്കാ​ദ​മി​യു​ടെ പ്ര​സ​ദ്ധീ​ക​ര​ണ​ങ്ങ​ൾ മ​ന്ത്രി​ക്കു സ​മ്മാ​നി​ച്ചു. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫി​സ​ർ എം.​ബി. ശു​ഭ, പ്രോ​ഗ്രാം ഓ​ഫി​സ​ർ വി.​കെ. അ​നി​ൽ​കു​മാ​ർ, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് പി. ​പ്ര​തി​ഭ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Will help make the cafeteria reference library a reality: Suresh Gopi NattuVishesham DistricteNews

Recent News

Corehub Up