Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Treatment is delayed when illness occurs.

Palakkad

സേ​ത്തു​മ​ട പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് തേ​ക്ക​ടിയിലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ

പ​റ​മ്പി​ക്കു​ളം: തേ​ക്ക​ടി​യി​ലും സ​മീ​പ കോ​ള​നി കു​ടും​ബ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ​ക്കും സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ റോ​ഡും പ്രാ​ഥ​മി​ക​ചി​കി​ത്സ​ക്കാ​യി ഒ​രു ക്ലി​നി​ക്കും സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് ആവശ്യം. അ​ല്ലി​മൂ​പ്പ​ൻ കോ​ള​നി, ഒ​റ​വ​മ്പാ​ടി, ക​ച്ചി​ത്തോ​ട്, മു​പ്പ​ത് ഏ​ക്ക​ർ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 1500 കു​ടും​ബ​ങ്ങ​ൾ താ​മ​സ​ക്കാ​രാ​യു​ണ്ട്.
ഇ​തി​ൽ കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ളും എ​സ്ടി, എ​സ്‌​സി വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട​വ​രാ​ണ്. ഈ​പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ​ക്ക് അ​സു​ഖ​മു​ണ്ടാ​യാ​ൽ ഇ​രു​പ​ത് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സേ​ത്തു​മ​ട ത​മി​ഴ്‌​നാ​ട് ആ​ശു​പ​ത്രി​യി​ൽ വേ​ണം എ​ത്താ​ൻ.

കു​ഴി​ക​ൾ നി​റ​ഞ്ഞ മെ​റ്റ​ൽ റോ​ഡി​ൽ ജീ​പ്പി​ലു​ടെ യാ​ത്ര രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ വി​ഷ​മ​ക​ര​മാ​ക്കും. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ഇ​തു​വ​ഴി റോ​ഡി​ന്‍റെ ത​ക​ർ​ച്ച കാ​ര​ണം വാ​ഹ​ന​ങ്ങ​ൾ വ​രാ​റി​ല്ല. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മു​പ്പ​ത് ഏ​ക്ക​ർ കോ​ള​നി​യി​ൽ പാ​ൽ ശ്വാ​സ​നാ​ള​ത്തി​ൽ ക​യ​റി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ബാ​ല​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ വൈ​കി​യ​തു​മൂ​ലം മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​റ​മ്പി​ക്കു​ള​ത്തു നി​ന്നും പോ​ലീ​സ് ജീ​പ്പി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​ണ് നാ​ട്ടു​കാ​ർ. പ്ര​ദേ​ശ​ത്ത് ചി​കി​ത്സാ ക്ലി​നി​ക്ക് വേ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള​ആ​വ​ശ്യം ന​ട​പ്പി​ലാ​വാ​ത്ത​തി​ൽ താ​മ​സ​ക്കാ​ർ നി​രാ​ശ​യി​ലാ​ണ്.
തേ​ക്ക​ടി ചെ​മ്മ​ണാം​പ​തി പാ​ത നി​ർ​മാ​ണ​വും ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യാ​ണ്. മ​ന്ത്രി കെ.​എ. തു​ള​സി അ​ധി​കാ​ര​മേ​റ്റ ശേ​ഷം ചെ​മ്മ​ണാം​പ​തി പാ​ത നി​ർ​മാ​ണ​ത്തി​നാ​യി 70 ല​ക്ഷം അ​നു​വ​ദി​ച്ചി​രു​ന്നു. മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ന്‍റെ ഡി​പി​ആ​ർ ല​ഭി​ക്കാ​ത്ത​തി​നാ​ൽ പാ​ത​നി​ർ​മാ​ണം നീ​ളു​ന്ന​താ​യി കോ​ള​നി​വാ​സി​ക​ൾ പ​റ​ഞ്ഞു.

പ​റ​മ്പി​ക്കു​ളം വ​ന​മേ​ഖ​ല സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രി​ൽ നി​ന്നും ന​ല്ല വ​രു​മാ​നം സ​ർ​ക്കാ​രി​നു ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കാ​ലാ​കാ​ല​ങ്ങ​ളി​ലാ​യി ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വി​ക​സ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ന് മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ താ​ത്പ​ര്യം കാ​ണി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

Latest News

Corehub Up