Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Conclusion of the Golden Jubilee

Pathanamthitta

കാ​വും​ഭാ​ഗം സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ൽ സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​നം

പ​ത്ത​നം​തി​ട്ട: കാ​വും​ഭാം​ഗം സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ൽ സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ഡി​സം​ബ​ർ അ​ഞ്ചി​നു ന​ട​ക്കും. ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ന്ന വി​വി​ധ ആ​ത്മീ​യ, സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന​മാ​ണ് ന​ട​ക്കു​ക​യെ​ന്ന് വി​കാ​രി ഫാ.​ മ​ത്യാ​സ് കാ​വു​ങ്ക​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന. തു​ട​ർ​ന്ന് ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ്, മാ​ത്യൂ​സ് മാ​ർ ഈ​വാ​നി​യോ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും.

തു​ട​ർ​ന്ന് ജൂ​ബി​ലി സ്മാ​ര പാ​രി​ഷ്ഹാ​ൾ ശി​ല​സ്ഥാ​പ​നം. 10.30ന് ​ചേ​രു​ന്ന സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ.​ ഗീ​വ​റു​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ​സേ​ലി​യോ​സ് ജോ​സ​ഫ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്കാ ബാ​വ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജൂ​ബി​ലി ഭ​വ​ന താ​ക്കോ​ൽ​ദാ​നം, വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​നി​ധി വി​ത​ര​ണം, ആ​ദ​രി​ക്ക​ൽ, എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം എ​ന്നി​വ​യും സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ര​മീ​ക​രി​ക്കും. ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രാ​യ ബാ​ബു തി​രു​വ​ല്ല, തോ​മ​സ് തി​രു​വ​ല്ല, ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. ലേ​ഖ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന​ങ്ങ​ൾ നി​ർ​വ​ഹി​ക്കും.

മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്, മാ​ത്യൂ​സ് മാ​ർ തേ​വോ​ദേസി​യോ​സ്, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ, സ്വാ​മി നി​ർ​വി​ണാ​ന​ന്ദ, ഹാ​ഫി​സ് മു​ഹ​മ്മ​ദ് നൗ​ഫ​ൽ, ഫാ. ​റോ​യി ജോ​ർ​ജ്, ത​ന്പു തു​ക​ലൻ, സി. ​ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

സ​ഹ​വി​കാ​രി ഫാ. ​സേ​വേ​റി​യോ​സ് തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. മാ​ത്യു, ട്ര​സ്റ്റി സു​രേ​ഷ് ജ​യിം​സ്, സെ​ക്ര​ട്ട​റി ലാ​ബി ചെ​റി​യാ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​എം. മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Latest News

Corehub Up