പ്രതീകാത്മക ചിത്രം
പത്തനംതിട്ട: കാവുംഭാംഗം സെന്റ് ജോർജ് യാക്കോബായ കത്തീഡ്രൽ സുവർണ ജൂബിലി സമാപന സമ്മേളനം ഡിസംബർ അഞ്ചിനു നടക്കും. ഒരുവർഷം നീണ്ടുനിന്ന വിവിധ ആത്മീയ, സാമൂഹിക, ജീവകാരുണ്യ, സാംസ്കാരിക പരിപാടികളുടെ സമാപനമാണ് നടക്കുകയെന്ന് വികാരി ഫാ. മത്യാസ് കാവുങ്കൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ ഏഴിന് പ്രഭാത പ്രാർഥന. തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ തോമസ് പ്രഥമൻ ബാവയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന. മെത്രാപ്പോലീത്തമാരായ തോമസ് മാർ തിമോത്തിയോസ്, മാത്യൂസ് മാർ ഈവാനിയോസ് എന്നിവർ സഹകാർമികരാകും.
തുടർന്ന് ജൂബിലി സ്മാര പാരിഷ്ഹാൾ ശിലസ്ഥാപനം. 10.30ന് ചേരുന്ന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. ജൂബിലി ഭവന താക്കോൽദാനം, വിദ്യാഭ്യാസ സഹായനിധി വിതരണം, ആദരിക്കൽ, എൻഡോവ്മെന്റ് വിതരണം എന്നിവയും സമ്മേളനത്തോടനുബന്ധിച്ച് ക്രമീകരിക്കും. ചലച്ചിത്ര പ്രവർത്തകരായ ബാബു തിരുവല്ല, തോമസ് തിരുവല്ല, ചെയർപേഴ്സൺ എസ്. ലേഖ എന്നിവർ ഉദ്ഘാടനങ്ങൾ നിർവഹിക്കും.
മെത്രാപ്പോലീത്തമാരായ യൂഹാനോൻ മാർ മിലിത്തിയോസ്, മാത്യൂസ് മാർ തേവോദേസിയോസ്, ആന്റോ ആന്റണി എംപി, വർഗീസ് മാമ്മൻ എംഎൽഎ, സ്വാമി നിർവിണാനന്ദ, ഹാഫിസ് മുഹമ്മദ് നൗഫൽ, ഫാ. റോയി ജോർജ്, തന്പു തുകലൻ, സി. ജേക്കബ് തുടങ്ങിയവർ പ്രസംഗിക്കും.
സഹവികാരി ഫാ. സേവേറിയോസ് തോമസ്, വൈസ് പ്രസിഡന്റ് പി.വി. മാത്യു, ട്രസ്റ്റി സുരേഷ് ജയിംസ്, സെക്രട്ടറി ലാബി ചെറിയാൻ, ജനറൽ കൺവീനർ ടി.എം. മാത്യു എന്നിവർ നേതൃത്വം നൽകും.
Tags : Conclusion of the Golden Jubilee Golden Jubilee NattuVishesham DistrictNews