Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Diamond Jubilee celebrations of the English Department at Mar Thoma College, Thiruvalla, begin.

Pathanamthitta

തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം

തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മാ കോ​ള​ജ് ബി​രു​ദാ​ന​ന്ത​ര ഗ​വേ​ഷ​ണ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഡോ. ​ശ​ശി ത​രൂ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. കെ.​എ​സ്. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മാ​ത്യു വ​ർ​ക്കി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​വി​ഷ്ക​രി​ച്ച വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി​ക​ൾ​ക്കാ​യു​ള്ള പ്ര​ഥ​മ സം​ഭാ​വ​ന മാ​ത്യൂ​സ് ടി. ​മാ​ത്യൂ​സ് മു​ൻ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ എ​ൻ. എം. ​മാ​ത്യു​വി​ന് കൈ​മാ​റി. ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഇ​ന്‍റ​ർ​ഡി​സി​പ്ലി​ന​റി ജേ​ർണ​ലി​ന്‍റെ പ്ര​കാ​ശ​നം വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ വ​ജ്ര​ജൂ​ബി​ലി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മു​ൻ മേ​ധാ​വി പ്ര​ഫ. ബാ​ബു സ​ഖ​റി​യ, കോ​ള​ജ് ട്ര​ഷ​റ​ർ തോ​മ​സ് കോ​ശി, തി​രു​വ​ല്ല ന​ഗ​ര​സ​ഭാ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ലാ​ലി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സൂ​സ​ൻ തോ​മ​സ് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ഡോ. ​ടീ​ന ടി.​എലി​ബ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up