വജ്രജൂബിലി ആഘോഷ പരിപാടികൾ ഡോ. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: മാർത്തോമ്മാ കോളജ് ബിരുദാനന്തര ഗവേഷണ ഇംഗ്ലീഷ് വിഭാഗത്തിന്റെ വജ്രജൂബിലി ആഘോഷ പരിപാടികൾ ഡോ. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു. റവ. കെ.എസ്. മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. മാത്യു വർക്കി ആമുഖപ്രഭാഷണം നടത്തി. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആവിഷ്കരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു. പദ്ധതികൾക്കായുള്ള പ്രഥമ സംഭാവന മാത്യൂസ് ടി. മാത്യൂസ് മുൻ പ്രിൻസിപ്പൽ പ്രഫ എൻ. എം. മാത്യുവിന് കൈമാറി. ഇംഗ്ലീഷ് വിഭാഗത്തിന്റെ അക്കാദമിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഇന്റർഡിസിപ്ലിനറി ജേർണലിന്റെ പ്രകാശനം വർഗീസ് മാമ്മൻ എംഎൽഎ നിർവഹിച്ചു.
അബിൻ വർക്കി എംഎൽഎ വജ്രജൂബിലി ലോഗോ പ്രകാശനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രഫ. ബാബു സഖറിയ, കോളജ് ട്രഷറർ തോമസ് കോശി, തിരുവല്ല നഗരസഭാ വാർഡ് കൗൺസിലർ ലാലി ജോൺ എന്നിവർ പ്രസംഗിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സൂസൻ തോമസ് സ്വാഗതവും കൺവീനർ ഡോ. ടീന ടി.എലിബത്ത് നന്ദിയും പറഞ്ഞു.
Tags : Diamond Jubilee celebrations Jubilee celebrations NattuVishesham DistrictNews