Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Explosion occurs

Pathanamthitta

ച​പ്പു​ച​വ​റു​ക​ൾ ക​ത്തി​ക്കു​ന്ന​തി​നി​ടെ സ്ഫോ​ട​നം; വീ​ട്ടി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

റാ​ന്നി: വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന്‍റെ മു​ക​ൾ​നി​ല​യി​ൽ നി​രോ​ധി​ത സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ അ​ല​ക്ഷ്യ​മാ​യി സൂ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ റാ​ന്നി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​നെ​ൽ​വേ​ലി ഉ​ത്തു​മ​ലൈ ഒ​ഡൈ സ്ട്രീ​റ്റി​ൽ ന​വ​നീ​ത​കൃ​ഷ്ണ​പു​രം ന​മ്പ​ർ 40-ൽ ​വെ​ള്ള​ദു​രൈ (39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

റാ​ന്നി-​അ​ങ്ങാ​ടി വി​ല്ലേ​ജി​ൽ പേ​ട്ട​യി​ൽ ശാ​ലേ​ശ്വ​രം സ്വ​ദേ​ശി​നി​യു​ടെ വീ​ടി​ന്‍റെ മു​ക​ൾ​നി​ല​യി​ലാ​ണ് വെ​ള്ള​ദു​രൈ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്. ലൈ​സ​ൻ​സോ അ​നു​മ​തി​യോ ഇ​ല്ലാ​തെ നി​രോ​ധി​ത സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഇ​യാ​ൾ മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി പൊ​ലി​സ് ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ മേ​യ് മൂ​ന്നി​ന് രാ​വി​ലെ 8.30ഓ​ടെ പ​രാ​തി​ക്കാ​രി വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ച​പ്പു​ച​വ​റു​ക​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ൽ വീ​ടി​ന്‍റെ മ​തി​ലു​ക​ൾ​ക്കും സ​മീ​പ​ത്തെ മ​റ്റു വീ​ടു​ക​ൾ​ക്കും നാ​ശ​ന​ഷ്‌​ട​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ൽ​നി​ന്ന് 13 നി​രോ​ധി​ത സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്.

റാ​ന്നി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ സ്ഫോ​ട​ക​വ​സ്തു നി​യ​മ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി. എ​സ്ഐ എ​സ്. സി​ബി, എ​എ​സ്ഐ സു​മാ​കു​മാ​രി, സി​പി​ഒ​മാ​രാ​യ എം.​ജി. അ​നീ​ഷ്, സി.​വി. ജി​ബി​ൻ ദാ​സ്, ഇ.​എ​ൻ. സു​ബി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലി​സ് സം​ഘ​മാ​ണ് മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന വെ​ള്ള​ദു​രൈ​യെ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്തത്. റാ​ന്നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up