Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Gold misappropriation at Mallappally Agricultural Bank

Pathanamthitta

മ​ല്ല​പ്പ​ള്ളി കാ​ര്‍​ഷി​ക ബാ​ങ്കി​ലെ സ്വ​ര്‍​ണം തി​രി​മ​റി; സെ​ക്ര​ട്ട​റി റി​മാ​ന്‍​ഡി​ല്‍

മ​ല്ല​പ്പ​ള്ളി: കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്കി​ല്‍ നി​ന്ന് സ്വ​ര്‍​ണം തി​രി​മ​റി​യി​ലൂ​ടെ 1.25 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സെ​ക്ര​ട്ട​റി രാ​ധാ​ശ്രീ റി​മാ​ന്‍​ഡി​ല്‍. തി​രു​വ​ന​ന്ത​പു​രം മാ​റ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ രാ​ധാ​ശ്രീ മ​ല്ല​പ്പ​ള്ളി​യി​ലാ​ണ് താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്.
സ്വ​ര്‍​ണം സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ക്ക​റി​ന്‍റെ താ​ക്കോ​ല്‍ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ച്ചി​ല്ല, ക​ണ​ക്കു​ക​ള്‍ യ​ഥാ​സ​മ​യം പ​രി​ശോ​ധി​ച്ചി​ല്ല തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് രാ​ധാ​ശ്രീ​ക്കു​മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.
സ്വ​ര്‍​ണം കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ സെ​ക്ര​ട്ട​റി​യെ ബാ​ങ്ക് ഭ​ര​ണ​സ​മി​തി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. സ​ഹ​ക​ര​ണ വ​കു​പ്പ് റീ​ജി​ണ​ല്‍ മാ​നേ​ജ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ ന​ട​ത്തി​യ പ​തി​വു​പ​രി​ശോ​ധ​ന​യി​ലാ​ണ് 1.35 കോ​ടി രൂ​പ​യു​ടെ മൂ​ല്യ​മു​ള്ള പ​ണ​യ​സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ബാ​ങ്ക് ലോ​ക്ക​റി​ല്‍ ഇ​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​ത്. 1200 ഗ്രാ​മി​ലേ​റെ സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.
ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന വി​ജേ​ഷ് കു​മാ​ര്‍ കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​യാ​ളും റി​മാ​ന്‍​ഡി​ലാ​ണ്. മ​റ്റു ജീ​വ​ന​ക്കാ​രു​ടെ വി​ശ്വാ​സം മു​ത​ലെ​ടു​ത്താ​ണെ​ന്ന് വി​ജേ​ഷ് കു​മാ​ര്‍ കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി.
ബാ​ങ്കി​ലെ മ​റ്റു ജീ​വ​ന​ക്കാ​രും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും അ​ര്‍​പ്പി​ച്ച വി​ശ്വാ​സം ദു​രു​പ​യോ​ഗം ചെ​യ്താ​ണ് സെ​ക്ര​ട്ട​റി​യു​ടെ പ​ക്ക​ല്‍ നി​ന്നും സ്വ​ര്‍​ണം സൂ​ക്ഷി​ക്കു​ന്ന ലോ​ക്ക​റി​ന്‍റെ താ​ക്കോ​ല്‍ കൈ​ക്ക​ലാ​ക്കി​യ​ത്.
പ​ത്തു വ​ര്‍​ഷം മു​ന്‍​പ് ബാ​ങ്കി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച വി​ജേ​ഷ്, സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​ത്തി​ലൂ​ടെ ജീ​വ​ന​ക്കാ​രു​ടെ​യും ഭ​ര​ണ​സ​മി​തി​യു​ടെ​യും പ്രീ​തി പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.
ബാ​ങ്കി​ല്‍ എ​ത്തു​ന്ന ഇ​ട​പാ​ടു​കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ ചെ​യ്തു​ന​ല്‍​കു​ന്ന​തി​ല്‍ പ്ര​ത്യേ​ക താ​ത്പ​ര്യം കാ​ണി​ച്ചി​രു​ന്ന​താ​യി സ​ഹ​കാ​രി​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. സ​ല്പേ​രും വി​ശ്വാ​സ്യ​ത​യും മു​ത​ലെ​ടു​ത്താ​ണ് സ്വ​ര്‍​ണ ഉ​രു​പ്പ​ടി​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന ലോ​ക്ക​റി​ന്‍റെ ചു​മ​ത​ല മേ​ല​ധി​കാ​രി​ക​ളി​ല്‍​നി​ന്ന് വി​ജേ​ഷ് സ്വ​ന്ത​മാ​ക്കി​യ​ത്. 15 ല​ക്ഷം രൂ​പ ഇ​തി​നി​ടെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന രാ​ധാ​ശ്രീ​ക്ക് വി​ജേ​ഷ് കു​മാ​ര്‍ ന​ല്‍​കി​യ​തി​ന്‍റെ വി​വ​ര​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.
ഒ​രു വ​ര്‍​ഷം മു​ന്‍​പാ​ണ് ബാ​ങ്കി​ല്‍ സ്വ​ര്‍​ണ​പ്പ​ണ​യ വാ​യ്പാ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ പ​ണ​യം​വ​ച്ചി​രു​ന്ന​വ​യി​ല്‍ ഭൂ​രി​ഭാ​ഗ​വും. ലോ​ക്ക​റി​ല്‍​നി​ന്ന് ക​വ​ര്‍​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മ​ല്ല​പ്പ​ള്ളി ടൗ​ണി​ല​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ പ​ണ​യ​പ്പെ​ടു​ത്തി വി​ജേ​ഷ് വ​ന്‍​തു​ക കൈ​ക്ക​ലാ​ക്കി​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം.​
അ​തേ​സ​മ​യം, ബാ​ങ്കി​ന് ന​ഷ്ട​മാ​യ സ്വ​ര്‍​ണം ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ തി​രി​കെ ന​ല്‍​കാ​മെ​ന്ന് വി​ജേ​ഷ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​റി​യി​ച്ച​താ​യും വി​വ​ര​മു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Latest News

Corehub Up