Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Kaippattoor Orthodox Church Feast from the 29th

Pathanamthitta

കൈ​പ്പ​ട്ടൂ​ർ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി പെ​രു​ന്നാൾ 29 മുതൽ

പ​ത്ത​നം​തി​ട്ട: കൈ​പ്പ​ട്ടൂ​ർ സെ​ന്‍റ് ഇ​ഗ്‌​നേ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​യി​ട​വ​ക​യു​ടെ പെ​രു​ന്നാ​ളി​ന് 29നു ​കൊ​ടി​യേ​റും. വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ നാ​മ​ത്തി​ലു​ള്ള പ്ര​ധാ​ന പെ​രു​ന്നാ​ൾ ഡി​സം​ബ​ർ ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ലാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് പ്ര​സാ​ദ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

29നു ​രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത ന​മ​സ്കാ​രം, കു​ർ​ബാ​ന എ​ന്നി​വ​യെ​ത്തു​ട​ർ​ന്ന് പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ കൈ​പ്പ​ട്ടൂ​ർ ഫെ​സ്റ്റ്. 30 മു​ത​ൽ ഒ​ന്പ​തു​വ​രെ എ​ല്ലാ​ ദി​വ​സ​വും രാ​വി​ലെ കു​ർ​ബാ​ന​യും വൈ​കു​ന്നേ​രം 5.45ന് ​സ​ന്ധ്യാ​ന​മ​സ്കാ​ര​വും ഉ​ണ്ടാ​കും.

ര​ണ്ടി​നു രാ​വി​ലെ 9.30ന ​സാ​ന്ത്വ​നം പ്രാ​ർ​ഥ​നാ​സം​ഗ​മ​ത്തി​ൽ ഫാ. ​ജേ​ക്ക​ബ് മ​ഞ്ഞ​ളി​യു​ടെ ധ്യാ​നം. ആ​റി​നു രാ​വി​ലെ കു​ർ​ബാ​ന, തു​ട​ർ​ന്ന് കു​ടും​ബ​സം​ഗ​മം, വൈ​കു​ന്നേ​രം ആ​റി​നു ക​ലാ​സ​ന്ധ്യ. ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ സ​ന്ധ്യാ​ന​മ​സ്കാ​ര​വും വ​ച​ന പ്ര​ഘോ​ഷ​ണ​വും. ഫാ.​ പി.​കെ. ഗീ​വ​ർ​ഗീ​സ്, ജേ​ക്ക​ബ് കോ​ശി കോ​ർ എ​പ്പി​സ്കോ​പ്പ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. എ​ട്ടി​നു സ​ന്ധ്യാ​ന​മ​സ്കാ​രം, തു​ട​ർ​ന്ന് ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത സ​ന്ദേ​ശം ന​ൽ​കും. ഒ​ന്പ​തി​നു വൈ​കു​ന്നേ​രം 5.45ന് ​സ​ന്ധ്യാ​ന​മ​സ്കാ​രം, ശ്ലൈ​ഹി​ക വാ​ഴ്‌വ്, 7.15​ന് റാ​സ. പ​ത്തി​നു രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, അ​നു​മോ​ദ​നം. ര​ണ്ടി​ന് വാ​ദ്യ​മേ​ളം, മൂ​ന്നി​ന് പ​ക​ൽ റാ​സ, ആ​ശീർ​വാ​ദം, നേ​ർ​ച്ച​വി​ള​ന്പ്, കൊ​ടി​യി​റ​ക്ക്. രാ​ത്രി ഏ​ഴി​ന് ബൈ​ബി​ൾ നാ​ട​കം.

സ​ഹ​വി​കാ​രി ഫാ.​ അ​ബി​മോ​ൻ വി. ​റോ​യ്, ട്ര​സ്റ്റി ജോ​ർ​ജ് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ഇ.​റ്റി. സാ​മു​വേ​ൽ, റെ​ജി ഡേ​വി​ഡ്, വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up