പ്രതീകാത്മക ചിത്രം
പത്തനംതിട്ട: കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹായിടവകയുടെ പെരുന്നാളിന് 29നു കൊടിയേറും. വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള പ്രധാന പെരുന്നാൾ ഡിസംബർ ഒന്പത്, പത്ത് തീയതികളിലായിരിക്കുമെന്ന് വികാരി ഫാ. ജോർജ് പ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു.
29നു രാവിലെ ഏഴിന് പ്രഭാത നമസ്കാരം, കുർബാന എന്നിവയെത്തുടർന്ന് പെരുന്നാളിനു കൊടിയേറും. ഉച്ചകഴിഞ്ഞ് രണ്ട് മുതൽ കൈപ്പട്ടൂർ ഫെസ്റ്റ്. 30 മുതൽ ഒന്പതുവരെ എല്ലാ ദിവസവും രാവിലെ കുർബാനയും വൈകുന്നേരം 5.45ന് സന്ധ്യാനമസ്കാരവും ഉണ്ടാകും.
രണ്ടിനു രാവിലെ 9.30ന സാന്ത്വനം പ്രാർഥനാസംഗമത്തിൽ ഫാ. ജേക്കബ് മഞ്ഞളിയുടെ ധ്യാനം. ആറിനു രാവിലെ കുർബാന, തുടർന്ന് കുടുംബസംഗമം, വൈകുന്നേരം ആറിനു കലാസന്ധ്യ. ഏഴ്, എട്ട് തീയതികളിൽ സന്ധ്യാനമസ്കാരവും വചന പ്രഘോഷണവും. ഫാ. പി.കെ. ഗീവർഗീസ്, ജേക്കബ് കോശി കോർ എപ്പിസ്കോപ്പ എന്നിവർ പ്രസംഗിക്കും. എട്ടിനു സന്ധ്യാനമസ്കാരം, തുടർന്ന് ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത സന്ദേശം നൽകും. ഒന്പതിനു വൈകുന്നേരം 5.45ന് സന്ധ്യാനമസ്കാരം, ശ്ലൈഹിക വാഴ്വ്, 7.15ന് റാസ. പത്തിനു രാവിലെ ഏഴിന് പ്രഭാത പ്രാർഥന, ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, അനുമോദനം. രണ്ടിന് വാദ്യമേളം, മൂന്നിന് പകൽ റാസ, ആശീർവാദം, നേർച്ചവിളന്പ്, കൊടിയിറക്ക്. രാത്രി ഏഴിന് ബൈബിൾ നാടകം.
സഹവികാരി ഫാ. അബിമോൻ വി. റോയ്, ട്രസ്റ്റി ജോർജ് വർഗീസ്, സെക്രട്ടറി ഇ.റ്റി. സാമുവേൽ, റെജി ഡേവിഡ്, വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Kaippattoor Orthodox Church Feast from the 29th Church Feast NattuVishesham DistrictNews