കാര്യവട്ടം: ക്രിസ്തു രാജ ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് ആരംഭമായി. 10 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. വിജിൽ ജോർജ് കൊടിയേറ്റ് കർമം നിർവഹിച്ചു.എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് തിരുനാൾ കർമങ്ങൾ ആരംഭിക്കും. ഇന്നും 15,16 തീയതികളിലും കുടുംബ നവീകരണ ധ്യാനവും തിരുനാളിനോട് അനുബന്ധിച്ച് നടത്തപ്പെടുന്നു. 22 ന് രാവിലെ 9:30 ന് തിരുവനന്തപുരം ലത്തീൻ അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഡോ. ഗ്ലാഡിൻ അലക്സ് മുഖ്യ കാർമികത്വം വഹിക്കുന്ന തിരുനാൾ ദിവ്യബലിയോട് കൂടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾ സമാപിക്കും.