x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അര്‍ത്തുങ്കല്‍ തിരുനാള്‍ നാളെ അര്‍ത്തുങ്കല്‍ തിരുനാള്‍ നാളെ 


Published: January 19, 2026 02:54 AM IST | Updated: January 19, 2026 02:54 AM IST


ചേ​ര്‍ത്ത​ല:  അ​ര്‍ത്തു​ങ്ക​ല്‍ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ൽ  വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ 380-ാമ​ത് മ​ക​രം തി​രു​നാ​ള്‍ നാ​ളെ ആ​ഘോ​ഷി​ക്കും. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​ത്ഭു​ത തി​രു​സ്വ​രൂ​പം പു​റ​ത്തെ​ടു​ത്തു പ​ര​സ്യ​വ​ണ​ക്ക​ത്തി​നു വ​ച്ച​ത്. 

നാ​ളെ  പ്ര​ധാ​ന​തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ രാ​വി​ലെ 11നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ന്‍ ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് മോ​ണ്‍. ഷൈ​ജു പ​ര്യാ​ത്തു​ശേ​രി​ല്‍ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍ന്ന് ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം.  

27ന് ​കൃ​ത​ജ്ഞ​താ​ദി​നം. വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി. കൊ​ച്ചി രൂ​പ​ത മു​ന്‍ ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​രി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 

Tags : Arthungal church feast

Recent News

Corehub Up