ചേര്‍ത്തല: അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെ 160-ാമത് തിരുനാള്‍ മഹോത്സവം ഇന്നുമുതല്‍ 24 വരെ. ഇന്നു വൈകിട്ട് ആറിനു ജപമാല, തുടര്‍ന്ന് കൊടിയേറ്റ്, തിരുനാള്‍ ദിവ്യബലി. അര്‍ത്തുങ്കല്‍ ബസിലിക്ക റെക്ടര്‍ ഫാ. യേശുദാസ് കാട്ടുങ്കല്‍തയ്യില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജെറിന് ജോര്‍ജ് എത്തോത്തറ സന്ദേശം നല്‍കും. തുടര്‍ന്ന് ലദീഞ്ഞ, പരിശുദ്ധ കുര്ബാനായുടെ ആശീര്‍വാദം.
21ന് രാവിലെ ആറിനു ദിവ്യബലി. വൈകിട്ട് ആറിനു ജപമാല, നൊവേന, തിരുനാള്‍ ദിവ്യബലി ഫാ. സണ്ണി ആട്ടപ്പറമ്പില്‍. സന്ദേശം-ഫാ. ജോര്‍ജ് സെബിന് തറേപ്പറമ്പില്‍. 22ന് രാവിലെ 6.30ന് നൊവേന, ദിവ്യബലി, ആരാധന. വൈകിട്ട് ആറിന് ജപമാല, നൊവേന, തിരുനാള്‍ ദിവ്യബലി - ഫാ. ജിനില്‍ കൈതേത്ത്. സന്ദേശം-ഫാ. സെബാസ്റ്റ്യന്‍ കാച്ചപ്പിള്ളി. തുടര്‍ന്ന് വാഴ്ച, ലദീഞ്ഞ, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.
23ന് വേസ്പരദിനം. രാവിലെ ആറിനു ദിവ്യബലി. വൈകിട്ട് ആറിനു ജപമാല, നൊവേന, തിരുനാള്‍ ദിവ്യബലി- ഫാ. സെബാസ്റ്റ്യന്‍ പുത്തന്‍പുരയ്ക്കല്‍. സന്ദേശം- ഫാ. ഷിജു ക്ലീറ്റസ്, തുടര്‍ന്ന് വേസ്പര, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 24ന് തിരുനാള്‍ദിനം.
രാവിലെ ആറിനു ദിവ്യബലി. വൈകുന്നേരം 3.30ന് തിരുനാള്‍ സമൂഹബലി. തങ്കി ഫൊറോന വികാരി ഫാ. മരിയാന് അറയ് ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഇടവകയിലെ വൈദികര്‍ സഹകാര്‍മികരാകും. ഫാ. ബാബുപോള്‍ മുത്തുവീട്ടില്‍, വചനപ്രഘോഷണം നടത്തും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, കൊടിയിറക്ക്.