പത്തനംതിട്ട: യുഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ എൽഡിഎഫ് മണ്ഡലം കേന്ദ്രങ്ങളിൽ ധർണ നടത്തി. ആരോഗ്യ മേഖലയെയും കിഫ്ബിയെയും തകർക്കാനുള്ള തീരുമാനത്തിൽനിന്നും പിന്മാറുക, രൂക്ഷമായ വിലക്കയറ്റം തടയുക, പവർകട്ട് പിൻവലിച്ച് വൈദ്യുതിപ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുക, സ്വകാര്യവത്കരണ നീക്കവും അഴിമതിയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോന്നി, ആറന്മുള, റാന്നി, അടൂർ, തിരുവല്ല നിയോജക മണ്ഡലങ്ങളിലായിരുന്നു പ്രതിഷേധം.
ആറന്മുള മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ മുൻ എംഎൽഎ പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്തു. മാത്യൂസ് ജോർജ് അധ്യക്ഷത വഹിച്ചു. എൽഡിഎഫ് മണ്ഡലം കൺവീനർ എം.വി.സഞ്ജു സ്വാഗതം പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, വീണാ ജോർജ്, ഓമല്ലൂർ ശങ്കരൻ, ശരത്ചന്ദ്ര കുമാർ, വി.കെ.പുരുഷോത്തമൻപിള്ള, വി.സി.അനിൽകുമാർ, ബി ഹരിദാസ്, കുര്യൻ മടയ്ക്കൽ, മാത്തൂർ സുരേഷ്, ബി.ഷാഹുൽ ഹമീദ്, ചെറിയാൻ ജോർജ് തന്പു, ജോൺ സി.ചെറിയാൻ, കെ.ഐ.ജോസഫ്, ആർ.അജയകുമാർ, ടി.സക്കീർ ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു.