പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര സർക്കാരും ഇന്ത്യൻ ഭരണഘടനയെ പിച്ചിച്ചീന്തുകയാണെന്ന് കെപിസിസി കോർകമ്മിറ്റി അംഗം പ്രഫ. പി.ജെ. കുര്യൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ മാർച്ചും ജനസദസും പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ ഏറ്റവും അമൂല്യമായ ഭരണഘടനയാണ് ഇന്ത്യ രാജ്യത്തിന്റേത്. ജനാധിപത്യം മതേതരത്വം സോഷ്യലിസം എന്നിവ ഭരണഘടനയുടെ അടിസ്ഥാന ശിലകളുമാണ്. ഇതെല്ലാം തകർത്ത് രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്ന നരേന്ദ്ര മോദിക്കും കൂട്ടർക്കും ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്നും കുര്യൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എംപി, കെപിസിസി ജനറൽ സെക്രട്ടറി പി.മോഹൻ രാജ് എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.
കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു എംഎൽഎ, എൻ ഷൈലാജ്, എംഎൽഎമാരായ അബിൻ വർക്കി, സി.വി.ശാന്തകുമാർ, മുൻ എംഎൽഎമാരായ കെ.ശിവദാസൻ നായർ, മാലേത്ത് സരളാദേവി, കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, നേതാക്കളായ റിങ്കു ചെറിയാൻ, എ.സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, ഏഴംകുളം അജു, കെ ജയവർമ്മ, തോപ്പിൽ ഗോപകുമാർ, റെജി തോമസ്, സജി കൊട്ടക്കാട്, കാട്ടൂർ അബ്ദുൾ സലാം, കെ ജാസിം കുട്ടി, ജോൺസൺ വിളവിനാൽ, ജെറി മാത്യു സാം, സുനിൽ എസ് ലാൽ, എലിസബത്ത് അബു, ലിജു ജോർജ്, ലാലു ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.