x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​രേ​ന്ദ്ര​ മോ​ദി ഭ​ര​ണ​ഘ​ട​ന പി​ച്ചി​ച്ചീന്തു​ന്നു: പി.​ജെ. കു​ര്യ​ൻ

വെബ് ഡെസ്ക്
Published: November 27, 2026 12:01 AM IST | Updated: November 27, 2026 12:01 AM IST

ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ മാ​ർ​ച്ചും ജ​ന​സ​ദ​സും കെ​പി​സി​സി കോ​ർ ക​മ്മി​റ്റി അം​ഗം പ്രൊ​ഫ. പി ​ജെ കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും കേ​ന്ദ്ര സ​ർ​ക്കാ​രും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ പി​ച്ചി​ച്ചീ​ന്തു​ക​യാ​ണെ​ന്ന് കെ​പി​സി​സി കോ​ർ​ക​മ്മി​റ്റി അം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ൻ. ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ മാ​ർ​ച്ചും ജ​ന​സ​ദ​സും പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സി​നു മു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക​ത്തെ ഏ​റ്റ​വും അ​മൂ​ല്യ​മാ​യ ഭ​ര​ണ​ഘ​ട​ന​യാ​ണ് ഇ​ന്ത്യ രാ​ജ്യ​ത്തി​ന്‍റേ​ത്. ജ​നാ​ധി​പ​ത്യം മ​തേ​ത​ര​ത്വം സോ​ഷ്യ​ലി​സം എ​ന്നി​വ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ശി​ല​ക​ളു​മാ​ണ്. ഇ​തെ​ല്ലാം ത​ക​ർ​ത്ത് രാ​ജ്യ​ത്തെ ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ന​രേ​ന്ദ്ര മോ​ദി​ക്കും കൂ​ട്ട​ർ​ക്കും ജ​ന​ങ്ങ​ളോ​ട് ഉ​ത്ത​രം പ​റ​യേ​ണ്ടി വ​രു​മെ​ന്നും കു​ര്യ​ൻ പ​റ​ഞ്ഞു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി രാ​ഷ്്‌ട്രീയ​കാ​ര്യ സ​മി​തി അം​ഗം ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​മോ​ഹ​ൻ രാ​ജ് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പ​ഴ​കു​ളം മ​ധു എം​എ​ൽ​എ, എ​ൻ ഷൈ​ലാ​ജ്, എം​എ​ൽ​എ​മാ​രാ​യ അ​ബി​ൻ വ​ർ​ക്കി, സി.​വി.​ശാ​ന്തകു​മാ​ർ, മു​ൻ എം​എ​ൽ​എ​മാ​രാ​യ കെ.​ശി​വ​ദാ​സ​ൻ നാ​യ​ർ, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, നേ​താ​ക്ക​ളാ​യ റി​ങ്കു ചെ​റി​യാ​ൻ, എ.​സു​രേ​ഷ് കു​മാ​ർ, അ​നി​ൽ തോ​മ​സ്, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, ഏ​ഴം​കു​ളം അ​ജു, കെ ​ജ​യ​വ​ർ​മ്മ, തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, റെ​ജി തോ​മ​സ്, സ​ജി കൊ​ട്ട​ക്കാ​ട്, കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, കെ ​ജാ​സിം കു​ട്ടി, ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ, ജെ​റി മാ​ത്യു സാം, ​സു​നി​ൽ എ​സ് ലാ​ൽ, എ​ലി​സ​ബ​ത്ത് അ​ബു, ലി​ജു ജോ​ർ​ജ്, ലാ​ലു ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Constitution Narendra Modi NattuVishesham DistrictNews

Recent News

Corehub Up