പത്തനംതിട്ട: ബാലവിവാഹ വിമുക്ത ജില്ലയെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിന്റെയും കുട്ടികളുടെ മൗലികാവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന്റെയും ഭാഗമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന് ഫോര്‍ ഡെവലപ്മെന്റ് ആക്ഷന്‍ (എഫ്ഡിഎ) നടപ്പിലാക്കുന്ന ആക്സസ് ടു ജസ്റ്റീസ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി, പത്തനംതിട്ട ജില്ലാ വനിതാ-ശിശു വികസന ഓഫിസിന്റെയും ജസ്റ്റ് റൈറ്റ്സ് ഫോര്‍ ചില്‍ഡ്രന്റെയും സംയുക്താഭിമുഖ്യത്തില്‍ ബാല വിവാഹ് മുക്ത് ദിനാചരണത്തോടനുബന്ധിച്ചാണ് ക്ലാസ് സംഘടിപ്പിച്ചത്.
പത്തനംതിട്ട മാര്‍ യൗസേബിയോസ് ഓര്‍ത്തഡോക്സ് ട്രെയിനിംഗ് സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ കെ. ലീന സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ, -ശിശു വികസന ഓഫിസര്‍ പി.എസ്. തസ്നീം മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ ലീഗല്‍ കം പ്രൊബേഷന്‍ ഓഫിസര്‍ ആര്. അമല ക്ലാസ് നയിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ ഡോ. എസ്. ഫെബിന റഹീം, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ നിത ദാസ്, വനിതാ സംരക്ഷണ ഓഫീസര്‍ ആര് സൗമ്യ, എഫ്ഡിഎ വൈസ് പ്രസിഡന്റ് ഡോ. സിബി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ഷാന്‍ രമേശ് ഗോപന്, ഡിസ്ട്രിക്ട് മിഷന് കോഓര്‍ഡിനേറ്റര്‍ എസ്. ശുഭശ്രീ എന്നിവര്‍ പങ്കെടുത്തു.