x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണം: ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ന്നു


Published: November 28, 2026 04:49 AM IST | Updated: November 28, 2026 04:49 AM IST

ബാ​ല​വി​വാ​ഹ വി​മു​ക്ത ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: ബാ​ല​വി​വാ​ഹ വി​മു​ക്ത ജി​ല്ല​യെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് മു​ന്നേ​റു​ന്ന​തി​ന്‍റെ​യും കു​ട്ടി​ക​ളു​ടെ മൗ​ലി​കാ​വ​കാ​ശ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൗ​ണ്ടേ​ഷ​ന്‍ ഫോ​ര്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ആ​ക്ഷ​ന്‍ (എ​ഫ്ഡി​എ) ന​ട​പ്പി​ലാ​ക്കു​ന്ന ആ​ക്‌​സ​സ് ടു ​ജ​സ്റ്റീസ് ഫോ​ര്‍ ചി​ല്‍​ഡ്ര​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി, പ​ത്ത​നം​തി​ട്ട ജി​ല്ലാ വ​നി​താ-​ശി​ശു വി​ക​സ​ന ഓ​ഫിസി​ന്‍റെ​യും ജ​സ്റ്റ് റൈ​റ്റ്സ് ഫോ​ര്‍ ചി​ല്‍​ഡ്ര​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ബാ​ല വി​വാ​ഹ് മു​ക്ത് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്.

പ​ത്ത​നം​തി​ട്ട മാ​ര്‍ യൗ​സേ​ബി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ സി​ഡ​ബ്ല്യു​സി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​ലീ​ന സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വ​നി​താ, -ശി​ശു വി​ക​സ​ന ഓ​ഫിസ​ര്‍ പി.എ​സ്. ത​സ്‌​നീം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ലെ ലീ​ഗ​ല്‍ കം ​പ്രൊ​ബേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ആ​ര്‍. അ​മ​ല ക്ലാ​സ് ന​യി​ച്ചു. ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫിസ​ര്‍ ഡോ. ​എ​സ്. ഫെ​ബി​ന റ​ഹീം, ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ നി​ത ദാ​സ്, വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ആ​ര്‍ സൗ​മ്യ, എ​ഫ്ഡി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ബി, ജു​വ​നൈ​ല്‍ ജ​സ്റ്റിസ് ബോ​ര്‍​ഡ് അം​ഗം ഷാ​ന്‍ ര​മേ​ശ് ഗോ​പ​ന്‍, ഡി​സ്ട്രി​ക്‌ട് മി​ഷ​ന്‍ കോ​ഓര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ശു​ഭ​ശ്രീ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Protection of Children Rights nattu vishesham local news Protection of Children's Rights

Recent News

Corehub Up