വർക്കല: ഹുണ്ടായി ഷോറൂമിനു സമീപം കാറും മഹേന്ദ്ര വാനും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. വർക്കല കല്ലമ്പലം പ്രധാന റോഡിലായിരുന്നു അപകടം. പാലച്ചിറ തടം ജംഗ്ഷനു സമീപമുള്ള വിനായക വെജിറ്റേറിയൻ റസ്റ്ററന്റിന് വശത്തു പാർക്ക് ചെയ്തിരുന്ന കാർ റോഡിലേക്കു തിരിക്കുന്നതിനിടെ ഇരുദിശകളിൽ നിന്നും വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കാതെ മുന്നോട്ടെടുത്തതാണ് അപകടത്തിനു കാരണമായതെന്നു ദൃക്സാക്ഷികൾ പറയുന്നു. ഈ സമയം പാലച്ചിറ ഭാഗത്തുനിന്നു വരികയായിരുന്ന മഹേന്ദ്ര വാൻ കാറിൽ ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. മഹേന്ദ്ര പിക്കപ്പ് തല കീഴായി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കുകളില്ല. വർക്കല പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.