നെയ്യാറ്റിന്‍കര: ചെറുവാരക്കോണം സാമുവല്‍ എല്‍എംഎസ് ഹൈസ്കൂളില്‍ സംഘടിപ്പിച്ച മണ്ണമൃത് പൈതൃകോത്സവം ശ്രദ്ധേയമായി. പാറശാല ബ്ലോക്ക് പഞ്ചായത്ത് ചെങ്കവിള ഡിവിഷൻ, കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് മണ്ണമൃത് അണിയിച്ചൊരുക്കിയത്.
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച വിവിധയിനം കിഴങ്ങുവിളകളുടെ പ്രദർശനം, നടീൽ വസ്തുക്കളുടെ വിതരണം, കുട്ടികളുടെ ഭക്ഷ്യ മേള എന്നിവ മണ്ണമൃതിന്റെ ഭാഗമായി. സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ. ജി. ബിജു മണ്ണമൃത് പൈതൃകോത്സവം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്ത്തകന് രാജമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം മാറാടി സനില്‍, സ്കൂള്‍ അധികൃതര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.