ബാലരാമപുരം: സ്ത്രീകൾക്കെതിരായ അന്താരാഷ്ട്ര അതിക്രമ നിർമാർജന ദിനത്തോടനുബന്ധിച്ചു ഡെയ്ൽ വ്യൂവും ക്രൈസ്റ്റ് കോളജ് വിഴിഞ്ഞം സോഷ്യൽ വർക്ക് വിഭാഗവും സംയുക്തമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി തെരുവുനാടകവും ഫ്ലാഷ് മോബും അവതരിപ്പിച്ചു. നവംബർ 25-ന് ബാലരാമപുരം ജംഗ്ഷനിലും നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിലുമായി പരിപാടികൾ നടന്നു. ബാലരാമപുരം ജംഗ്ഷനിൽ രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം ബാലരാമപുരം പൊലിസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ കണ്ണൻ ഉദ്ഘാടനം ചെയ്തു. രേഷ്മ പി.വി. സ്വാഗതം ആശംസിച്ചു. ക്രൈസ്റ്റ് കോളജ് വിഴിഞ്ഞം ഫാക്കൽറ്റി കോ-ഓർഡിനേറ്റർ കെ.ആർ. കൃഷ്ണപ്രസാദ് ആശംസാപ്രസംഗം നടത്തി. നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിലും ബോധവത്കരണ കലാപരിപാടികൾ സംഘടിപ്പിച്ചു.