Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Caught a snake weighing about 15 kg

Thiruvananthapuram

15 കി​ലോ​യോ​ളം ഭാ​ര​മു​ള്ള പാ​മ്പി​നെ പി​ടിച്ചു

ക​ള്ളി​ക്കാ​ട്: ക​ള്ളി​ക്കാ​ട് ആ​ടു​വ​ള്ളി - പ​ന്ത റോ​ഡി​ൽ പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത് യാ​ത്ര​ക്കാ​രി​ൽ ഭീ​തി പ​ര​ത്തി. ചൊ​വ്വ​ള്ളി ഭാ​ഗ​ത്ത് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന പെ​രു​മ്പാ​മ്പി​നെ​യാ​ണ് യാ​ത്ര​ക്കാ​ർ ക​ണ്ട​ത്. ചൊ​വ്വ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

റോ​ഡി​ലൂ​ടെ പെ​രു​മ്പാ​മ്പ് ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത് ക​ണ്ട യാ​ത്ര​ക്കാ​ർ ഉ​ട​ൻ​ത​ന്നെ സ്നേ​ക്ക് റെ​സ്ക്യൂ​വ​റാ​യ മു​തി​യാ​വി​ള ര​തീ​ഷി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു സ്ഥ​ല​ത്തെ​ത്തി​യ ര​തീ​ഷ് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി. പി​ടി​കൂ​ടി​യ പെ​രു​മ്പാ​മ്പി​നെ പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച് ഓ​ഫീ​സി​ന് കൈ​മാ​റും. ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​യാ​യ ര​തീ​ഷ് ആ​റ​ടി നീ​ള​മു​ള്ള മൂ​ർ​ഖ​ൻ പാ​മ്പി​നെ​യും പി​ടി​കൂ​ടി​യി​രു​ന്നു.

Latest News

Corehub Up