പെരുമ്പാമ്പിനെ പിടികൂടിയപ്പോൾ.
കള്ളിക്കാട്: കള്ളിക്കാട് ആടുവള്ളി - പന്ത റോഡിൽ പെരുമ്പാമ്പിനെ കണ്ടത് യാത്രക്കാരിൽ ഭീതി പരത്തി. ചൊവ്വള്ളി ഭാഗത്ത് റോഡ് മുറിച്ചുകടക്കുകയായിരുന്ന പെരുമ്പാമ്പിനെയാണ് യാത്രക്കാർ കണ്ടത്. ചൊവ്വ രാത്രിയിലായിരുന്നു സംഭവം.
റോഡിലൂടെ പെരുമ്പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് കണ്ട യാത്രക്കാർ ഉടൻതന്നെ സ്നേക്ക് റെസ്ക്യൂവറായ മുതിയാവിള രതീഷിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു സ്ഥലത്തെത്തിയ രതീഷ് പെരുമ്പാമ്പിനെ പിടികൂടി. പിടികൂടിയ പെരുമ്പാമ്പിനെ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിന് കൈമാറും. കഴിഞ്ഞ ദിവസം കാട്ടാക്കട സ്വദേശിയായ രതീഷ് ആറടി നീളമുള്ള മൂർഖൻ പാമ്പിനെയും പിടികൂടിയിരുന്നു.
Tags : Caught a snake weighing about 15 kg Caught a snake NattuVishesham DistrictNews