Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : City submerged in rain

Thiruvananthapuram

മഴയിൽ മുങ്ങി നഗരം; വലഞ്ഞ് ജനം

തി​രു​വ​ന​ന്ത​പു​രം: ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം നേ​രം പെ​യ്തി​റ​ങ്ങി​യ അ​തി​ശ​ക്ത​മാ​യ മ​ഴ ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ വെ​ള്ള​ത്തി​ലാ​ക്കി. ത​ന്പാ​നൂ​ർ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തോ​ടെ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ര​ണ്ടു മ​ണി​ക്കൂ​റോ​ളം കു​ടു​ങ്ങി. എ​സ്.എ​സ്. കോ​വി​ൽ റോ​ഡ് മു​ത​ൽ കൈ​ര​ളി​ശ്രീ തി​യ​റ്റ​റി​നു മു​ന്നി​ൽ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണു രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​വും ത​ന്പാ​നൂ​ർ സെ​ൻ​ട്ര​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ലു​ള്ള റോ​ഡും വെ​ള്ള​ത്തി​ൽ മു​ങ്ങി. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ യാ​ത്ര​ചെ​യ് ത​വ​രും വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി.

മു​ട്ടി​ന് മു​ക​ളി​ൽ വെ​ള്ളം;യാ​ത്ര​ക്കാ​ർ കു​ടു​ങ്ങി
പൊ​ന്ന​റ ശ്രീ​ധ​ര​ൻ പാ​ർ​ക്കി​നു സ​മീ​പം മു​ത​ൽ അ​രി​സ്റ്റോ ജം​ഗ്ഷ​നു സ​മീ​പം വ​രെ റോ​ഡി​ൽ മു​ട്ടി​നു മു​ക​ളി​ലേ​ക്കാ​ണ് വെ​ള്ളം ഉ​യ​ർ​ന്ന​ത്. ഇ​തോ​ടെ മോ​ഡ​ൽ സ്കൂ​ൾ മു​ത​ൽ ത​ന്പാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ടു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. ഇ​തോ​ടെ ഈ ​മേ​ഖ​ല​യി​ൽ യാ​ത്ര​ക്കാ​ർ കു​ടു​ങ്ങി. വെ​ള്ള​ക്കെ​ട്ടി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ വീ​ഴു​ക​യും റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങു​ക​യും ചെ​യ്തു. നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലു​മാ​യി.

ഓ​ട​ക​ളി​ൽ മാ​ലി​ന്യം നി​റ​ഞ്ഞ് ഒഴുക്കുനിലച്ചതും ഓ​ട​ക​ൾ കൃ​ത്യ​മാ​യി വൃ​ത്തി​യാ​ക്കാ​ത്ത​തും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മാ​യി.​മ​ഴ ശ​മി​ച്ചു ക​ഴി​ഞ്ഞും ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​നു കു​റ​വു​ണ്ടാ​യി​ല്ല. കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ ഓ​ട​ക​ളി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്തി​ട്ടും വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ പിന്നെയും ഏറേനേരമെടുത്തു. പൊ​ലിസു​കാ​ർ ലാത്തിയും ക​ന്പും ഉ​പ​യോ​ഗി​ച്ച് ഓ​ട​ക​ളി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന കാ​ഴ്ച്ച​യും കാ​ണാ​മാ​യി​രു​ന്നു. ഏറെ നേരത്തിനുശേഷം ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണു വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​ത്. വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി​ട്ടും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും വൈ​കി​യെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നുകഴിഞ്ഞു.

പ​ഴ​വ​ങ്ങാ​ടി മു​ത​ൽ ക​ര​മ​ന വ​രെ വെ​ള്ള​ക്കെ​ട്ട്
ത​ന്പാ​നൂ​രി​നു പു​റ​മേ പ​ഴ​വ​ങ്ങാ​ടി, മ​ണ​ക്കാ​ട്, എ​സ്.​എ​സ്. കോ​വി​ൽ റോ​ഡ്, പൂ​ജ​പ്പു​ര, ക​ര​മ​ന തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. പ്ര​ധാ​ന റോ​ഡു​ക​ൾ​ക്കു പു​റ​മേ ഇ​ട​റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി​യ​ത് ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. പാ​ള​യ​ത്ത് മ​രം ഒ​ടി​ഞ്ഞു​വീ​ണു. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ത​ല​സ്ഥാ​ന ന​ഗ​രം നേ​രി​ട്ട അ​തി​രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് ന​ഗ​ര​ത്തി​ലെ മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ളെ​യും ഓ​ട​ക​ളു​ടെ ശു​ചീ​ക​ര​ണ​ത്തെ​യും വീ​ണ്ടും ച​ർ​ച്ച​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​രി​ക്കു​ക​യാ​ണ്. ഇതുകൂടാ തെ കനത്തമഴയിൽ ജനറൽ ആശുപത്രി യിലും വെള്ളംകയറി. ഒ​പി വി​ഭാ​ഗം, ഇ​ട​നാ​ഴി​ക​ൾ, വെ​യ്റ്റിം​ഗ് ഏ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാണു വെള്ളംകയറിയത്.

കോ​ർ​പ​റേ​ഷ​ന്‍റെ അ​വ​കാ​ശ​വാ​ദം പൊ​ളി​ഞ്ഞു
ത​ല​സ്ഥാ​ന​ത്ത് വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ലെ​ന്ന മേ​യ​ർ വി.​വി. രാ​ജേ​ഷി​ന്‍റെ ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ അ​വ​കാ​ശ​വാ​ദ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ന​ഗ​ര​ത്തി​ൽ അ​തി​രൂ​മാ​യ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യ​ത്. കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലാ​ണ് ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ടി​ല്ലെ​ന്നു മേ​യ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ പെ​യ്തി​റ​ങ്ങി​യ അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ൽ അ​ടു​ത്ത​കാ​ല​ത്തൊ​ന്നും ഉ​ണ്ടാ​കാ​ത്ത വി​ധ​ത്തി​ലു​ള്ള വെ​ള്ള​ക്കെ​ട്ടാ​ണ് ത​ന്പാ​നൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ ഉ​ണ്ടാ​യ​ത്.
പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ട​തു​പ​ക്ഷം
അ​ധി​കാ​രി​ക​ളു​ടെ നി​ഷേ​ധാ​ത്മ​ക​മാ​യ നി​ല​പാ​ടാ​ണ് വെള്ളക്കെ​ട്ടി​നു കാ​ര​ണ​മെ​ന്നാ​രോ​പി​ച്ച് സി​പി​എം നേ​താ​ക്ക​ളാ​യ മു​ൻ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടേ​യും മു​ൻ എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ത​ന്പാ​നൂ​ർ പൊലി​സ് സ്റ്റേ​ഷ​നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

Latest News

Corehub Up