Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Deputy Superintendent and Superintendent transferred

Thiruvananthapuram

ഡപ്യൂ​ട്ടി സൂ​പ്ര​ണ്ടി​നെ​യും സൂ​പ്ര​ണ്ടി​നെ​യും സ്ഥ​ലം​മാ​റ്റി

പേ​രൂ​ർ​ക്ക​ട: ജി​ല്ലാ മാ​തൃ​ക ആ​ശു​പ​ത്രി​യി​ലെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​ള്ള വാ​ർ​ഡി​ൽ പൂ​ച്ച​ക​ളെ​യും ച​ത്ത എ​ലി​യെ​യും ക​ണ്ടെ​ത്തി​യ സം​ഭ​വം വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ ഇ​വി​ട​ത്തെ ഉ​ന്ന​ത അ​ധി​കാ​രി​ക​ൾ​ക്ക് സ്ഥ​ലം​മാ​റ്റം.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എം.​എ​സ്. അ​നു​വി​നെ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. പു​തി​യ സൂ​പ്ര​ണ്ടാ​യി ഡോ. ​എ​ൽ. അ​നി​ത​കു​മാ​രി ഉ​ട​ൻ ചു​മ​ത​ല​യേ​ൽ​ക്കും. ഡപ്യൂ​ട്ടി സൂ​പ്ര​ണ്ട് കെ.​ബി. ബി​ന്ദു​വി​നെ​ ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​പ്ര​ണ്ടാ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. പേ​രൂ​ർ​ക്ക​ട​യി​ലെ പു​തി​യ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടാ​യി പി.​വി. അ​രു​ൺ ചു​മ​ത​ല​യേ​ൽ​ക്കും. ഭ​ര​ണ സൗ​ക​ര്യാ​ർ​ഥമു​ള്ള മാ​റ്റ​മാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ പൂ​ച്ച-​എ​ലി വി​വാ​ദ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി വ​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.​ ഇ​തി​ന് മു​ന്പ് ആ​ശു​പ​ത്രി​യി​ലെ ആ​ർ​എം​ഒ ഡോ. ​അ​നി​ൽ രാ​ധാ​കൃ​ഷ്ണ​നെ പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യി​രു​ന്നു. ഇ​തോ​ടെ ആ​ശു​പ​ത്രി​യു​ടെ മൂ​ന്നു പ്ര​ധാ​ന ചു​മ​ത​ല​ക​ളി​ലും മാ​റ്റം വ​ന്നി​രി​ക്കു​ക​യാ​ണ്.
സ്ത്രീ​ക​ളു​ടെ ശ​സ്ത്ര​ക്രി​യ വാ​ർ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ത്തി​ലെ കി​ട​ക്ക​ക​ളി​ലാ​ണ് പൂ​ച്ച​ക​ളെ​യും ച​ത്ത എ​ലി​യെ​യും ക​ണ്ടെ​ത്തി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വം വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കാ​യി നി​ല​വി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ർ​ഡി​ലാ​യി​രു​ന്നു ഇ​വ​യു​ടെ സാ​ന്നി​ധ്യം. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ രോ​ഗി​ക​ളെ നേ​ര​ത്തെ ഈ ​കെ​ട്ടി​ട​ത്തി​ലേ​ക്കാ​യി​രു​ന്നു മാ​റ്റി​യി​രു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് കെ​ട്ടി​ട​ത്തി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് വാ​ർ​ഡ് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി രു​ന്നു​വെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.
കി​ട​ക്ക​ക​ളി​ൽ പൂ​ച്ച​ക​ളും ച​ത്ത എ​ലി​യും ക​ണ്ടെ​ത്തി​യ​തോ​ടെ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ മ​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫിസ​ർ, ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡിഷ​ണ​ൽ ഡ​യ​റ​ക്ട​ർ തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
കെ​ട്ടി​ടം അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​രു​ന്നു. അ​തി​നി​ടെ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ബി​ന്ദു മോ​ഹ​ൻ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഡി​എ​ച്ച്എ​സിനു കൈ​മാ​റി​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ ശു​ചി​ത്വ​ത്തെ​യും രോ​ഗി​ക​ളു​ടെ സു​ര​ക്ഷ​യെ​യും ചൊ​ല്ലി വ​ലി​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തു​ട​ർ​ന​ട​പ​ടി.

Latest News

Corehub Up