Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Hanuman langur escapes

Thiruvananthapuram

തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽനി​ന്ന് ഹ​നു​മാ​ൻ കു​ര​ങ്ങ് വീ​ണ്ടും ചാ​ടി​പ്പോ​യി

പേ​രൂ​ർ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ലെ ഹ​നു​മാ​ൻ കു​ര​ങ്ങ് വീ​ണ്ടും കൂ​ട്ടി​ൽ​നിന്നു വീണ്ടും ചാ​ടി​പ്പോ​യി. ഇന്നലെ രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് സം​ഭ​വം.
മൃ​ഗ​ശാ​ല​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കു​ര​ങ്ങ് ചാ​ടി​പ്പോ​യ സ​മ​യം വ്യ​ക്ത​മാ​യ​ത്. 2023-ൽ ​തി​രു​പ്പ​തി​യി​ൽനി​ന്ന് കൊ​ണ്ടു​വ​ന്ന, ഇ​പ്പോ​ൾ 12 വ​യ​സു​ള്ള പെ​ൺ​കു​ര​ങ്ങാ​ണ് ഇ​ത്ത​വ​ണ​യും ചാ​ടി​യ​ത്.

2023 ജൂ​ൺ 13നും ​ഇ​തേ കു​ര​ങ്ങ് കൂ​ട്ടി​ൽ​നി​ന്നു ചാ​ടി ന​ഗ​ര​ത്തി​ൽ ഇ​റ​ങ്ങി​യി​രു​ന്നു. അ​ന്നു ദി​വ​സ​ങ്ങ​ൾനീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ജ​ർ​മൻ സാം​സ് കാ​രി​ക കേ​ന്ദ്ര​ത്തി​ൽവച്ചു വ​ല​യി​ട്ടു പി​ടി​കൂ​ടി​യ​ത്. അ​തിനുശേ​ഷം കൂ​ടി​ന്‍റെ മ​തി​ലി​ന്‍റെ ഉ​യ​രം കൂ​ട്ടി​യി​രു​ന്നെ​ങ്കി​ലും ഇ​ത്ത​വ​ണ​ അ​തു മ​റി​ക​ട​ന്നാ​ണു കു​ര​ങ്ങ് പു​റ​ത്തു​ചാ​ടി​യ​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ കു​ര​ങ്ങ് മൃ​ഗ​ശാ​ല​യ്ക്ക് പു​റ​ത്തേ​ക്കു പോ​യി​ട്ടി​ല്ലെ​ന്നു സൂ​പ്ര​ണ്ട് ടി.​വി അ​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു.

മൃ​ഗ​ശാ​ല വ​ള​പ്പി​ലെ ത​ന്നെ വ​ലി​യ മ​ര​ത്തി​ന്‍റെ ഏ​റ്റ​വും മു​ക​ളി​ലാ​ണ് കു​ര​ങ്ങ് ഇ​ന്ന​ലെ രാ​ത്രി വ​രെ​യും ഇ​രു​ന്ന​ത്. കു​ര​ങ്ങിന്‍റെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ ര​ണ്ടു സൂ ​കീ​പ്പ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കു​ര​ങ്ങി​ന്‍റെ ഇ​ഷ്ട​ഭ​ക്ഷ​ണ​മാ​യ പ​ല​ത​രം പ​ഴ​വ​ർ​ഗ​ങ്ങ​ൾവ​ച്ചു കൂ​ട്ടി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നാ​ണ് ആ​ദ്യം ശ്ര​മി​ച്ച​ത്. അ​തി​ൽ വ​ഴ​ങ്ങു​ന്നി​ല്ലെ​ങ്കി​ൽ മ​ര​ത്തി​ൽ ക​യ​റി പി​ടി​കൂ​ടാ​നും അ​തും ന​ട​ന്നി​ല്ലെ​ങ്കി​ൽ മ​യ​ക്കു​വെ​ടിവക്കാ​നു​മാ​ണ് മൃ​ഗ​ശാ​ല അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നമെന്നാ​ണു സൂ​ച​ന.

Latest News

Corehub Up