പാറശാല: എറണാകുളം കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷിവകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള പെസ്റ്റിസൈഡ് റെസിഡ്യൂ അനലിറ്റിക്കല്‍ ലബോറട്ടറി, എന്നിവയുടെ സഹകരണത്തോടെ കേന്ദ്ര സര്‍ക്കാരിന്റെ എംപിആര്എന്എല് പദ്ധതിയുടെ ഭാഗമായി പാറശാല ബ്ലോക്കിലെ കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന സംയോജിത കീടനിയന്ത്രണ പരിശീലന പരിപാടി സമാപിച്ചു.
പാറശാല ഇഎംഎസ് പഞ്ചായത്ത് ഹാളിൽ പാറശാല ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. എല്‍. ലീന ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസർ. ഡോ. പി.ആർ. നിത്യ, കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ എലിസബത്ത് ജയ തോമസ്, അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ രാകേഷ്, സയന്റിഫിക് അസിസ്റ്റന്റ് രാജലക്ഷ്മി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. പാറശാല കൃഷി ഓഫീസര്‍ എച്ച്. ദീപ ആശംസകളർപ്പിച്ചു.