Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Ottasekharamangalam 110 kV Substation

Thiruvananthapuram

ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം 110 കെ​വി സ​ബ്‌​സ്റ്റേ​ഷ​ന്‍ ര​ണ്ടു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ക​മ്മീ​ഷ​ന്‍ ചെ​യ്യും

വെ​ള്ള​റ​ട: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വൈ​ദ്യു​തി മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും വൈ​ദ്യു​തി വി​ത​ര​ണ സം​വി​ധാ​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​മാ​യി സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ണ്ഡ​ലം​ത​ല അ​വ​ലോ​ക​ന​യോ​ഗം ചേ​ര്‍​ന്നു.

പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്നും ജ​ന​പ്ര​തി​നി​ധി​ക​ളി​ല്‍​നി​ന്നും ല​ഭി​ച്ച പ​രാ​തി​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്തു. പു​തി​യ വൈ​ദ്യു​തി ലൈ​നു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ള്‍ അ​നു​വ​ദി​ക്ക​ല്‍, വോ​ള്‍​ട്ടേ​ജ് ക്ഷാ​മം പ​രി​ഹ​രി​ക്ക​ല്‍, പു​തി​യ ഫീ​ഡ​റു​ക​ള്‍ അ​നു​വ​ദി​ക്ക​ല്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ല​ഭി​ച്ച പ​രാ​തി​ക​ളി​ല്‍ നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ഇ​തി​നോ​ട​കം പ​രി​ഹാ​രം കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സ്ട്രീ​റ്റ് ലൈ​ന്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍, നി​ല​വി​ലു​ള്ള ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്ക​ല്‍ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ള്‍​ക്ക് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളെ രേ​ഖാ​മൂ​ലം അ​റി​യി​ച്ച് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ വൈ​ദ്യു​തി ലൈ​നു​ക​ള്‍ ക​വേ​ര്‍​ഡ് ലൈ​നു​ക​ളാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം കേ​ന്ദ്ര​മാ​ക്കി 110 കെ.​വി സ​ബ്‌​സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് 27 കോ​ടി രൂ​പ അ​നു​വ​ദി​ച്ച പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ല​വി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ര​ണ്ടു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സ​ബ്‌​സ്റ്റേ​ഷ​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ക​മ്മീ​ഷ​ന്‍ ചെ​യ്യാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, ആ​ര്യ​ങ്കോ​ട്, വെ​ള്ള​റ​ട, അ​മ്പൂ​രി, ക​ള്ളി​ക്കാ​ട്, പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വോ​ള്‍​ട്ടേ​ജ് ക്ഷാ​മ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.

വൈ​ദ്യു​തി മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ടു​ത്ത​ഘ​ട്ട അ​വ​ലോ​ക​ന​യോ​ഗം മ​ണ്ഡ​ല​ത്തി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി ചേ​രാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നി​യ​ർ​മാ​രാ​യ സു​രേ​ഷ് കു​മാ​ര്‍, ബൈ​ജു തോ​മ​സ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍​മാ​രാ​യ ക​ലാ റാ​ണി, ലേ​ഖ, എ​സ്. കു​മാ​രി എ​ന്നി​വ​രും പാ​റ​ശാ​ല ​മ​ണ്ഡ​ല​ത്തി​ലെ കെ​എ​സ് ഇ​ബി സെ​ക്‌​ഷ​നു​ക​ളി​ലെ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up